ഭോപ്പാല്‍: മഹാരാഷ്ട്ര സർക്കാറിനെ അസ്ഥിരപ്പെടുത്താൻ എം.എൽ.എമാരെ തടഞ്ഞുവെച്ചതിന് പിന്നിൽ മുൻ മുഖ്യമന്ത്രി ശ ിവരാജ് ചൗഹാനാണെന്ന് മന്ത്രി ജിതു പട്വാരി. ചൗഹാെൻറ പങ്ക് വ്യക്തമാക്കുനന നിരവധി ശബ്ദസന്ദേശങ്ങളും വിഡിയ ോകളും പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ് എം.എൽ.എമാർക്ക് 50-60 കോടി രൂപയാണ് ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതെന്നു ം ജിതു പട്വാരി പറഞ്ഞു. കമൽനാഫ്, ജയ്വർദ്ധൻ സിങ് എന്നിവർക്കൊപ്പം എം.എൽ.എമാരെ താമസിപ്പിച്ച റിപ്പോർട്ടിലെത്തി അവരുമായി ചർച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി ജനാധിപത്യത്തെ ഇല്ലാതാക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യത്യസ്തമായ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള രാഷ്ട്രീയപ്രവർത്തനമാണ് അവർ നടത്തുന്നത്. തങ്ങളുടെ എല്ലാ എം.എൽ.എമാരും ഒപ്പമുണ്ടെന്നും ജിതു പട്വാരി പറഞ്ഞു.
ബി.ജെ.പിക്ക് മധ്യപ്രദേശിലെ കമൽനാഥ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. കമൽനാഥിെൻറ നേതൃത്വത്തിലുള്ള സർക്കാറിൽ നിലവിൽ ഒരുതരത്തിലുള്ള ഭീഷണിയുമില്ല. കോൺഗ്രസ് അംഗങ്ങളെല്ലാവരും ഒരുമിച്ചാണ്. മുഖ്യമന്ത്രി കമൽനാഥ് ഭോപ്പാലിൽ വാർത്താസമ്മേളനം നടത്തുമെന്നും ദിഗ്വിജയ് സിങ് അറിയിച്ചു.
കഴിഞ്ഞ ദിവസം അർധരാത്രി എട്ട് എം.എല്‍.എമാരെ ബി.ജെ.പി ഹരിയാനയിലെ ഗുഡ്ഗാവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ഇവരിൽ ഒരാൾ തിരിച്ചുവന്നതായും നാലുപേർ തിരികെവരാൻ സന്നദ്ധരാണെന്നും ദിഗ്വിജയ് സിങ് പറഞ്ഞു. ബി.എസ്.പിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രമാബായിയാണ് തിരികെ വന്നത്.
നാല് കോണ്‍ഗ്രസ് എം.എൽ.എമാരും രണ്ട് ബി.എസ്.പി, ഒരു എസ്.പി, ഒരു സ്വതന്ത്ര എം.എല്‍.എമാരുമാണ് റിസോര്‍ട്ടില്‍ ഉള്ളത്. ബി.ജെ.പി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
230 അംഗ സഭയിൽ കോൺഗ്രസിന് 114, ബി.ജെ.പിക്ക് 107 അംഗങ്ങളാണുള്ളത്. ബി.എസ്.പി (2), എസ്.പി (1), 4 സ്വതന്ത്രർ എന്നിവർ കോൺഗ്രസിനെയാണു പിന്തുണച്ചിരുന്നത്. 2 സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.