Posted On
date_range Updated On
date_range ജയിലിൽ ശശികലക്ക് എ.സി നൽകിയില്ലെന്ന് അധികൃതർ
ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന എ.െഎ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ. ജയിൽ മാറാനുള്ള നീക്കം ശശികല നടത്തുന്നതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അധികൃതരുടെ പ്രതികരണം.
അഡ്വക്കറ് എം.പി രാജവേലായുധൻ എന്നയാൾ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് ജയിലധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ജയിൽ മാറാനുള്ള അപേക്ഷ ശശികല സമർപ്പിച്ചിട്ടില്ലെന്നും ജയിൽ അധികൃതർ നൽകിയ മറുപടിയിൽ പറയുന്നു.
ടെലിവിഷൻ മാത്രമാണ് ശശികലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയിൽ മുറിയിൽ ഉള്ള പ്രത്യേക സൗകര്യം. കിടക്ക, ഫാൻ, എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, പ്രത്യേക ശുചിമുറി എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടില്ലെന്നും ജയിൽ അധികാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.