പട്ന: മസാലദോശക്കൊപ്പം സാമ്പാർ നൽകാത്തതിന് ഹോട്ടലിന് 3500 രൂപ പിഴ. ബിഹാറിലെ ബക്സറിലെ ഹോട്ടലിനാണ് പിഴശിക്ഷ ലഭിച്ചത്. 140 രൂപയുടെ സ്പെഷ്യൽ മസാല ദോശക്കൊപ്പമാണ് സാമ്പാർ നൽകാതിരുന്നത്.
തുടർന്ന് ഉപഭോക്താവ് കൺസ്യൂമർ കോടതിയിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കുണ്ടായ നഷ്ടം മുൻനിർത്തി 3500 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. 45 ദിവസത്തിനകം ബിഹാറിലെ നമക് ഹോട്ടൽ പിഴ തുക നൽകണം. അല്ലെങ്കിൽ എട്ട് ശതമാനം പലിശയും നൽകേണ്ടി വരും.
2022 ആഗസ്റ്റ് 15നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. അഭിഭാഷകനായ മനീഷ് ഗുപ്ത ബിഹാറിലെ ഹോട്ടലിൽ നിന്നും 140 രൂപ നൽകി സ്പെഷ്യൽ മസാല ദോശ വാങ്ങി. എന്നാൽ, ദോശക്കൊപ്പം സാമ്പാറില്ലെന്ന് പിന്നീടാണ് മനസിലായത്. ഇതിനെ കുറിച്ച് ഹോട്ടലിൽ അന്വേഷിച്ചപ്പോൾ 140 രൂപയുടെ മസാലദോശക്കൊപ്പം ഹോട്ടൽ മുഴുവൻ നൽകണോയെന്നായിരുന്നു ജീവനക്കാരുടെ പരിഹാസം. തുടർന്ന് മനീഷ് ഹോട്ടലിനെതിരെ നോട്ടീസയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.