ന്യൂഡൽഹി: പട്ടികജാതി വിഭാഗത്തിൽ പെട്ടയാളെ വിവാഹം ചെയ്താൽ ഭാര്യക്ക് സംവരണാനുകൂല്യത്തിന് അർഹതയില്ലെന്ന് സുപ്രീംകോടതി. വ്യക്തിയുടെ മതം തീരുമാനിക്കുന്നത് ജനനംകൊണ്ടാണ്. വിവാഹത്തിെൻറ അടിസ്ഥാനത്തിൽ മതമോ ജാതിയോ മാറുന്നില്ല.
യു.പിയിൽ പിന്നാക്ക വിഭാഗത്തിൽ പെട്ട ഡോ. വീർ സിങ്ങിനെ വിവാഹം ചെയ്ത സുനിത സിങ്, കലക്ടർ നൽകിയ ജാതി സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ പട്ടികജാതി സംവരണ ആനുകൂല്യം പറ്റിയെന്ന കേസിലാണ് വിധി. ജാതി സർട്ടിഫിക്കറ്റിെൻറയും വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തിൽ കേന്ദ്രീയ വിദ്യാലയത്തിൽ ജോലി നേടി 21 വർഷങ്ങൾക്കു ശേഷമാണ് പരാതി വന്നത്. ജോലി നഷ്ടപ്പെട്ടതിനെതിരായ നിയമയുദ്ധമാണ് സുപ്രീംകോടതിയിലെത്തിയത്. പിന്നാക്ക ജാതിക്കാരനെ വിവാഹം ചെയ്തതിെൻറ അടിസ്ഥാനത്തിൽ കലക്ടർ ജാതി സർട്ടിഫിക്കറ്റ് നൽകിയത് തെറ്റാണെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.