കശ്​മീർ പ്രശ്​നം പരിഹരിക്കുന്നത്​ തടയാൻ ഒരു ശക്​തിക്കും കഴിയില്ല -രാജ്​നാഥ്​ സിങ്​

ശ്രീനഗർ: കശ്​മീർ പ്രശ്​നം പരിഹരിക്കുന്നത്​ തടയാൻ ലോകത്തെ ഒരു ശക്​തിക്കും കഴിയില്ലെന്ന്​ ആഭ്യന്തര മന്ത്രി ര ാജ്​നാഥ്​ സിങ്​. കശ്​മീർ ഇന്ത്യയുടെ ഹൃദയമാണ്​. ഇന്ത്യയുടെ മാത്രമല്ല ലോക​ത്തിൻെറ തന്നെ സ്വർഗമാക്കി കശ്​മീരിനെ മാറ്റാനാണ്​ ​സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

കശ്​മീരിലെ നേതാക്കളെ ചർച്ചക്ക്​ വിളിച്ച സമീപനം ഇ​പ്പോഴും തുടരുകയാണ്​. കശ്​മീരിൻെറ അതിവേഗത്തിലുള്ള വികസനവും സമൃദ്ധിയുമാണ്​ സർക്കാറിൻെറ ലക്ഷ്യമെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു. കശ്​മീരിലെ കഠ്​വയിലും സാമ്പയിലും രണ്ട്​ പാലങ്ങൾ രാജ്​നാഥ്​ സിങ്​ ഉദ്​ഘാടനം ചെയ്​തു.

കശ്​മീരിൻെറ വികസനത്തിൽ പാലങ്ങളുടെ പങ്ക്​ വലുതാണ്​. മോശം കാലാവസ്ഥയിലും പാലങ്ങളുടെ നിർമാണം പൂർത്തീകരിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും രാജ്​നാഥ്​ വ്യക്​തമാക്കി.നേരത്തെ 1999ലെ കാർഗിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട ജവാൻമാർക്ക്​ അദ്ദേഹം ആദരമർപ്പിച്ചു.

Tags:    
News Summary - 'No Power on Earth Can Stop It': Rajnath Singh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.