പ്രതീകാത്​മക ചിത്രം

ജോലിക്കി​​​ടെ​ മൊബൈൽ ഉപയോഗിക്കരുത്​, സമൂഹമാധ്യമങ്ങളിൽ സജീവമാകരുത്​; ബിഹാർ ഡി.ജിപിയുടെ ഉത്തരവ്​

പട്​ന: പൊലീസുകാർ ട്രാഫിക് അല്ലെങ്കിൽ വി.ഐ.പി/ വി.വി.ഐ.പി ജോലിക്കിടെ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ സജീവമാകരുതെന്നും ബിഹാർ പൊലീസ് മേധാവിയുടെ ഉത്തരവ്. ബിഹാർ ഡിജിപി എസ് കെ സിംഗാൾ ചൊവ്വാഴ്ച സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഉത്തരവ് നൽകിയത്. 

പൊലീസ് ഉദ്യോഗസ്ഥരോ ഓഫീസർമാരെ ഈ ഉത്തരവ് ലംഘിക്കുന്നതായി കണ്ടാൽ അവർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ വ്യാപൃതരാണെന്ന വ്യാപക പരാതിയെത്തുടർന്നാണ് പൊലീസ് മേധാവി ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

"നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ​പൊലീസുകാർ ജോലിക്കിടെ അവരുടെ സ്മാർട്ട്ഫോണുകളിൽ കളിക്കുന്നതി​െൻറയും പരസ്പരം സന്ദേശമയക്കുന്നതി​െൻറയും ഫോണിൽ സംസാരിക്കുന്നതി​െൻറയും തിരക്കിലാണെന്ന്​ കാണാൻ സാധിക്കും. അതാണവരുടെ പ്രധാന ജോലിയെന്നാണ് തോന്നുക." - ഉത്തരവിൽ പറയുന്നു.

​പൊലീസുദ്യോഗസ്ഥർ ക്രമസമാധാന സാഹചര്യങ്ങളോടും ജനങ്ങളുടെ സഹായാഭ്യർഥനകളോടും പ്രതികരിക്കാൻ തയാറാകണമെന്നും ഡ്യൂട്ടി സമയത്ത് അതീവ ജാഗ്രത പാലിക്കണമെന്നും ഡി.ജി.പി ഉത്തരവിൽ ആവശ്യപ്പെടുന്നു.

Tags:    
News Summary - No Phones, Social Media For On-Duty Bihar Police, Says New Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.