ഗോവയിൽ മാസ്​കില്ലെങ്കിൽ റേഷനും ഇന്ധനവുമില്ല

പനാജി: കോവിഡ്​ വ്യാപനം തടയുന്നതിൻെറ ഭാഗമായി​ കേരളമടക്കം പല സംസ്​ഥാനങ്ങളിലും പൊതു സ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കൽ നിർബന്ധമാണ്​​. മാസ്​ക്​ ധരിക്കാത്ത ആളുകൾക്ക്​ റേഷനും പെട്രോൾ പമ്പിൽ നിന്നും ഇന്ധനവും നൽകേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്​​ ഗോവ സർക്കാർ. ചീഫ്​ സെക്രട്ടറി പരിമൾ റായ്​ അധ്യക്ഷത വഹിച്ച സ്​റ്റേറ്റ്​ എക്​സിക്യൂട്ടീവ്​ കമ്മറ്റി യോഗത്തിലാണ്​ തീരുമാനം. 

മാസ്​ക്​ ധരിക്കാതെ വരുന്ന ആളുകൾക്ക്​ പമ്പുകളിൽ നിന്നും ഇന്ധനം നൽകരുതെന്നും റേഷൻ കടകളിൽ നിന്നും പലചരക്ക്​ സാധനങ്ങൾ നൽകരുതെന്നുമാണ്​ ഉത്തരവ്​. 

നിർദേശം ഫലപ്രദമായി നടപ്പാക്കാൻ ‘നോ മാസ്​ക്​ നോ പെട്രോൾ’ ‘നോ മാസ്​ക്​ നോ റേഷൻ’ കാംപയിനുകൾ ത​ുടങ്ങാൻ സിവിൽ സപ്ലൈസ്​ ഡയറക്​ടർക്ക്​ നിർദേശവും നൽകി​. സംസ്​ഥാനത്ത്​ മാസ്​ക്​ ധരിക്കാത്ത 1000 പേരിൽ നിന്നും പിഴ ഇൗടാക്കിയതായി ഐ.ജി ജസ്​പാൽ യോഗത്തിൽ വ്യക്​തമാക്കി.  

Tags:    
News Summary - No petrol, ration in Goa to those not wearing masks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.