നരേന്ദ്ര മോദി

ജയിലിലിരുന്ന് ആരും ഭരണം നടത്തേണ്ട; സർക്കാർ ജീവനക്കാരൻ ജയിലിലായാൽ 50 മണിക്കൂറിനകം സ്ഥാനം പോകും -പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി ഉൾപ്പടെയുള്ളവർ ഒരു മാസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകുന്ന ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ നടന്ന പരിപാടിയിൽ പ​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. ഒരു സർക്കാർ ജീവനക്കാരൻ 50 മണിക്കൂർ ജയിലിലായാൽ അയാൾക്ക് ജോലി നഷ്ടമാകും. അത് ഡ്രൈവറാണെങ്കിലും ക്ലർക്കാണെങ്കിലും ജോലി പോകും. എന്നാൽ, മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും പ്രധാനമന്ത്രിക്കും ജയിലിൽ കിടന്നും ഭരിക്കാനാകുമെന്ന് മോദി പറഞ്ഞു.

ജയിലിൽ നിന്നും എങ്ങനെയാണ് ഫയലുകളിൽ ഒപ്പുവെക്കുന്നതെന്നും സർക്കാർ ഉത്തരവുകൾ നൽകുന്നതെന്നും കുറച്ചുനാൾ മുമ്പ് നമ്മൾ കണ്ടതാണ്. എൻ.ഡി.എ സർക്കാർ അഴിമതിക്കെതിരെ നിയമം കൊണ്ടുവന്നുവെന്നും മോദി പറഞ്ഞു. ആർ.ജെ.ഡിക്കെതിരെയും മോദി രൂക്ഷമായ വിമർശനം ഉന്നയിച്ചു. ബിഹാറിനെ പിന്നാക്കാവസ്ഥയിലേക്ക് കൊണ്ട് പോകാനാണ് ആർ.ജെ.ഡി ശ്രമമെന്ന് മോദി പറഞ്ഞു.

ബിഹാറിൽ 13,000 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി, റോഡ്, ആരോഗ്യം, നഗരവികസനം എന്നീ മേഖലകളിലെ പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്. രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. എന്നാൽ, രാഹുൽ ഗാന്ധി ഉന്നയിച്ച കള്ളവോട്ട് ആരോപണങ്ങളിൽ ബിഹാറിലെ വേദിയിലും അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​കം ശി​ക്ഷ​യു​ള്ള കേ​സു​ക​ളി​ൽ അ​റ​സ്റ്റി​ലാ​കു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ​യും കേ​​ന്ദ്ര മ​ന്ത്രി​മാ​രെ​യും മു​ഖ്യ​മ​ന്ത്രി​മാ​രെ​യും മ​ന്ത്രി​മാ​രെ​യും അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കാ​നു​ള്ള 130ാം ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ൽ ക​ന​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ബ്ദ വോ​ട്ടോ​ടെ സം​യു​ക്ത പാ​ർ​ല​മെൻറ​റി സ​മി​തി​ക്ക് (ജെ.​പി.​സി) വി​ട്ടിരുന്നു.

ഏ​റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ബി​ൽ അം​ഗ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​തെ​യും പാ​ർ​ല​മെ​ന്റി​ന്റെ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി അ​റി​യാ​തെ​യും അ​ർ​ധ​രാ​ത്രി അ​ജ​ണ്ട​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​പ​ക്ഷീ​യ​മാ​യി കൊ​ണ്ടു​വ​ന്ന​ത് ചോദ്യം ചെയ്ത് പ്രതിപക്ഷം ബിൽ അവതരണത്തിനിടെ പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ബില്ലിനെ സംബന്ധിച്ച് പഠിക്കാൻ രുപീകരിച്ച സംയുക്ത പാർലമെന്ററി സമിതിയിലേക്ക് അംഗങ്ങളെ അയക്കണോയെന്ന കാര്യത്തിൽ ഇൻഡ്യ സഖ്യം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

Tags:    
News Summary - No one can give orders from jail: PM's push for 'criminal netas' bill in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.