ഒളിച്ചുകളിയില്ല; ആവശ്യമെങ്കിൽ സേന അതിർത്തി കടക്കും- മുന്നറിയിപ്പുമായി കരസേന മേധാവി

ന്യൂഡല്‍ഹി: ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണം പാകിസ്താനുള്ള സന്ദേശമാണെന്ന്​ കരസേന മേധാവി ബിപിൻ റാവത്ത്​. പാ കിസ്​താൻ സമാധാന അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും റാവത്ത്​ പറഞ്ഞ ു.

ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് നിയന്ത്രണരേഖ ലംഘിക്കേണ്ടി വന്നാല്‍ വ്യോമമാർഗമോ കരമാർഗമോ പോകും. ച ിലപ്പോള്‍ രണ്ട് വഴിയും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ്​ കരസേനാ മേധാവി പാകിസ്​താനെതിരെ ആഞ്ഞടിച്ചത്​.

പാകിസ്താന്‍ ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ്. ജമ്മു കശ്മീരില്‍ കേന്ദ്രസർക്കാർ നടപ്പാക്കിയ തീരുമാനത്തിനെതിരെ അവര്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താ​​െൻറ നീക്കമെന്നും റാവത്ത്​ പറഞ്ഞു.

ഒരു യുദ്ധമുണ്ടായാല്‍ സാ​മ്പ്രദായിക രീതികൾക്ക്​ പകരം ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്താ​​െൻറ വാദത്തെ റാവത്ത്​ തള്ളി. പാകിസ്​താ​​െൻറ അത്തരമൊരു നീക്കം അന്താരാഷ്ട്ര സമൂഹം അനുവദിക്കില്ലെന്നും ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അത്തരം നീക്കങ്ങള്‍ സൈനിക നടപടികളിലൂടെ പരാജയപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകശ്​മീരി​​െൻറ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനും കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചതിനും പിന്നാലെയാണ്​ ഇന്ത്യ- പാക്​ അസ്വാരസ്യങ്ങൾ വർധിച്ചത്​്. എന്നാൽ കശ്​മീരിലെ ജനങ്ങൾ അത്​ അവരുടെ നന്മക്കാണെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. 30 വർഷത്തെ അക്രമങ്ങൾക്ക്​ ശേഷം ​സമാധാനം നേടാനുള്ള ജനങ്ങളുടെ അവസരമാണിതെന്നും റാവത്ത്​ കൂട്ടിച്ചേർത്തു.

Tags:    
News Summary - 'No More Hide & Seek': Army Chief Says Will Cross LoC if Needed, Slams Pakistan - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.