ന്യൂഡൽഹി: ഐക്യദീപം തെളിയിക്കുന്നതിനിടെ ഉത്തരേന്ത്യൻ നഗരങ്ങളിൽ പടക്കം കൂടി പൊട്ടിച്ചതോടെ രാജ്യത്തെ മലിനീ കരണത്തിൻെറ തോത് ഉയർന്നു. ലോക്ഡൗൺ മൂലം താഴ്ന്ന നിലയിലെത്തിയ മലിനീകരണ തോതാണ് ഞായറാഴ്ച രാത്രി വീണ്ടും ക ൂടിയത്.
ഡൽഹി, മുംബൈ, കൊൽക്കത്ത, ബംഗളൂരു തുടങ്ങിയ നഗരങ്ങളെല്ലാം ശനിയാഴ്ചയുമായി താരതമ്യം ചെയ്യുേമ്പാൾ മലിനീകരണ തോത് ഉയർന്നിട്ടുണ്ട്. മോദിയുടെ ഐക്യദീപം പരിപാടിക്ക് ശേഷമാണ് അന്തരീക്ഷ മലിനീകരണം ഉയർന്നതെന്ന് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
അന്തരീക്ഷ മലിനീകരണത്തിൻെറ തോത് അളക്കുന്ന എ.ക്യു.ഐ ഇൻഡക്സ് പല നഗരങ്ങളിലും മോശം അവസ്ഥയിലേക്ക് എത്തിയെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഡൽഹി ഉൾപ്പടെ പല നഗരങ്ങളിലും മലിനീകരണത്തിൻെറ തോത് ഉയർന്നത് പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.