വോട്ടിങ് യന്ത്രം: പരാതികളില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവരുടെ എണ്ണവും രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ എവിടെയ ും വൈരുദ്ധ്യമുണ്ടായിട്ടില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്‍റെ നിർമാണ തകരാർ സംബന്ധിച്ചോ പ്രവർത്തന പിഴവ് സംബന്ധിച്ചോ ഒരു പരാതി പോലും തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യസഭയിലെ ചോദ്യോത്തരവേളയിൽ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്‍റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. വോട്ടിങ് യന്ത്രത്തെക്കുറിച്ച് വ്യാപക പരാതിയുണ്ടെന്നും വിവിപാറ്റ് എണ്ണവും വോട്ട് ചെയ്തവരുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ടെന്നുമായിരുന്നു സഞ്ജ‍യ് റാവുത്ത് ആരോപിച്ചത്.

വോട്ടിങ് യന്ത്രങ്ങൾക്ക് യാതൊരു നിർമാണ തകരാറുമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചതെന്ന് മന്ത്രി പറഞ്ഞു. പരാതിയുണ്ടായ ഇടങ്ങളിൽ റിട്ടേണിങ് ഒാഫിസറുടെ നേതൃത്വത്തിൽ സ്ഥാനാർഥികളുടെ സാന്നിധ്യത്തിൽ പുന:പരിശോധ നടത്തി അവ പരിഹരിച്ചെന്നും മന്ത്രി രവിശങ്കർ പ്രസാദ് അറിയിച്ചു.

Tags:    
News Summary - no manufacturing defect in evm -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.