ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനു ശേഷം ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്ന കാര്യത്തിൽ യാതൊരു തീരുമാനവുമായിട്ടില്ലെന്ന് കോൺഗ്രസ് സ്ഥാനാർഥി സന്ദീപ് ദീക്ഷിത്. എ.എ.പിയുമായി സഖ്യം ഉണ്ടാക്കുന്ന കാര്യത്തിൽ ഉറപ്പ് നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സഖ്യത്തെ കുറിച്ച് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും വോട്ടെണ്ണൽ പൂർത്തിയാകട്ടെ എന്നും സന്ദീപ് ദീക്ഷിത് എ.എൻ.ഐയോട് പറഞ്ഞു.
എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജിരിവാളിനെ നേരിടുന്നത് കോൺഗ്രസിന്‍റെ സന്ദീപ് ദീക്ഷിതും ബി.ജെ.പിയുടെ പർവീഷ് വർമയുമാണ്.
ഡൽഹിയിൽ വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ ആദ്യ സൂചനകൾ ചൂണ്ടിക്കാട്ടുന്നത് എക്സിറ്റ്പോൾ ഫലങ്ങൾ ശരിവെക്കുന്നതാണ്. ആദ്യം എ.എ.പിയും ബി.ജെ.പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും പിന്നീട് ബി.ജെ.പി ലീഡ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.