ന്യൂഡൽഹി: കൃത്യനിർവഹണത്തിൽ കാര്യക്ഷമതയില്ലാത്തതിന് 225 ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ ശിക്ഷ നടപടി സ്വീകരിച്ചു. ഗ്രൂപ് എയിൽ 25,082ഉം ഗ്രൂപ് ബിയിൽ 54,873ഉം ഉദ്യോഗസ്ഥരുടെ പ്രവർത്തനം കഴിഞ്ഞ മേയ് വരെ അവലോകനം ചെയ്തതായും പേഴ്സനൽ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി. ജോലിയിൽ കാര്യക്ഷമതയില്ലാത്തതിന് ഗ്രൂപ് ‘എ’യിലെ 93ഉം ‘ബി’യിലെ 132 ഉദ്യോഗസ്ഥരാണ് ശിക്ഷനടപടിക്ക് വിധേയരായത്.
80 െഎ.എ.എസ് ഉദ്യോഗസ്ഥർക്ക് ഇതിനകം വിജിലൻസ് ക്ലിയറൻസ് നിഷേധിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. സ്ഥാവരസ്വത്ത് വിവരം സംബന്ധിച്ച് റിേട്ടൺ ഫയൽ ചെയ്യാത്തതിനാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.