‘നിബന്ധനകളില്ല, എപ്പോഴാണ്​ ഞാൻ വരേണ്ടത്​’ - ജമ്മു ഗവർണറുടെ ക്ഷണം സ്വീകരിച്ച്​ രാഹുൽ

ന്യൂഡൽഹി: ജമ്മുകശ്​മീർ സന്ദർശിക്കാൻ കോൺഗ്രസ്​ നേതാക്കൾ നിബന്ധനകൾ നിരത്തുകയാണെന്ന ഗവർണറുടെ​ ആരോപണങ്ങൾക്ക ് മറുപടിയുമായി​ രാഹുൽ ഗാന്ധി. ഉപാധികളൊന്നുമില്ലാതെ ജമ്മുകശ്​മീരിലെ ജനങ്ങളെ കാണാൻ താൻ വരുമെന്ന്​ രാഹുൽ ഗാന് ധി ട്വീറ്റ്​ ചെയ്​തു.

കശ്മീരികളെയും അവിടുത്തെ നേതാക്കളെയും സൈനികരെയും സന്ദർശിക്കാൻ സഞ്ചാര സ്വാതന്ത്ര്യം നൽകിയാൽ മതിയെന്ന രാഹുലി​​​​െൻറ ട്വീറ്റിന്​ ഒരുപാട്​ നിബന്ധനകളോടെ കോൺഗ്രസ്​ നേതാക്കളെ ക്ഷണിക്കാനാവില്ലെന ്ന്​ സത്യപാൽ മാലിക്​ മറുപടി നൽകിയിരുന്നു. ഇതിനെതിരെയാണ്​ രാഹുൽ വീണ്ടും രംഗത്തെത്തിയത്​.

ഗവർണറെ യജമാനൻ എന്ന അർഥം വരുന്ന ഹിന്ദി വാക്ക്​ എഴുതുന്ന രീതിയിൽ ‘മാലിക്​’ എന്നാണ്​ രാഹുൽ ട്വീറ്റിൽ അഭിസംബോധന ചെയ്​തത്​.

‘‘മാലിക്​ ജീ, എ​​​​െൻറ ട്വീറ്റിനുള്ള താങ്കളുടെ മറുപടി കണ്ടു. ഒരു നിബന്ധനകളുമില്ലാതെ, കശ്​മീരിലെ ജനങ്ങളെ കാണാനുള്ള ക്ഷണം സ്വീകരിക്കുകയാണ്​. എപ്പോഴാണ്​ ഞാൻ വരേണ്ടത്​?’’ -രാഹുൽ ചോദിച്ചു.

കശ്​മീർ വിഷയം രാഹുൽ ഗാന്ധി രാഷ്​ട്രീയവത്​കരിക്കുകയാണെന്നും കോൺഗ്രസ്​ പ്രതിനിധി സംഘത്തെ കൊണ്ടുവന്ന്​ കശ്​മീരിനെ വീണ്ടും അസ്വസ്ഥമാക്കി സാധാരണ , ജനങ്ങൾക്കിടയിൽ പ്രശ്​നങ്ങളുണ്ടാക്കാനാണ്​ രാഹുലി​​​​െൻറ ശ്രമമെന്നും​ ജമ്മുകശ്​മീർ ഗവർണർ സത്യപാൽ മാലിക്​ ആരോപിച്ചിരുന്നു.

ജമ്മുകശ്​മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള രാഹുലിന്‍റെ പ്രസ്താവനയാണ് കശ്മീർ ഗവർണർ സത്യപാൽ മാലികിനെ ചൊടിപ്പിച്ചത്. കശ്​മീരിൽ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നുവെന്നാണ് രാഹുൽ പറഞ്ഞത്. പ്രസ്താവനക്ക് മറുപടിയായി, 'രാഹുലിനായി ഒരു വിമാനമയക്കാം. അതിൽ കശ്​മീരിലെത്തി സാഹചര്യങ്ങൾ മനസിലാക്കി വേണം രാഹുൽ സംസാരിക്കാൻ. ​രാഹുൽ ഗാന്ധി ഉത്തരവാദിത്തപ്പെട്ട വ്യക്​തിയാണ്​. അദ്ദേഹം ഈ രീതിയിൽ സംസാരിക്കാൻ പാടില്ല' എന്ന് ഗവർണർ പ്രതികരിച്ചിരുന്നു.

Tags:    
News Summary - "No Conditions. When Can I Come?" Rahul Gandhi hit back J&K Governor - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.