ഊട്ടിയിൽ ആഗസ്​റ്റ്​ 15 മുതൽ പ്ലാസ്​റ്റിക്​ ബോട്ടിലിൽ വെള്ളം പാടില്ല

ചെ​ന്നൈ: തെ​ന്നി​ന്ത്യ​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഉൗ​ട്ടി ഉ​ൾ​പ്പെ​ടു​ന്ന നീ​ല​ഗി​രി ജി​ല്ല​യി​ൽ പ്ലാ​സ്​​റ്റി​ക്​ ​ബോ​ട്ടി​ലു​ക​ളി​ലും പാ​ക്ക​റ്റു​ക​ളി​ലു​മു​ള്ള കു​ടി​വെ​ള്ളം, ശീ​ത​ള പാ​ നീ​യ​ങ്ങ​ൾ, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ വി​ൽ​പ​ന​യും ഉ​പ​യോ​ഗ​വും ആ​ഗ​സ്​​റ്റ്​ 15 മു​ത​ൽ ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കും.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മേ​യ്​ 28ന്​ ​മ​ദ്രാ​സ്​ ഹൈ​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ നീ​ല​ഗി​രി ജി​ല്ല ക​ല​ക്​​ട​ർ ജെ. ​ഇ​ന്ന​സ​ൻ​റ്​ ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യാ​പാ​രി

സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ച യോ​ഗ​മാ​ണ്​ പ്ലാ​സ്​​റ്റി​ക്​ നി​രോ​ധ​നം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തി​ർ​ത്തി ചെ​ക്​​പോ​സ്​​റ്റു​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.
ഉൗ​ട്ടി​യി​ലേ​ക്കു​ള്ള പാ​ത​യോ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഇ​വ​യു​ടെ വി​ൽ​പ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ്ലാ​സ്​​റ്റി​ക്​ കു​പ്പി​വെ​ള്ളം ഉ​ൾ​പ്പെ​ടെ നി​രോ​ധി​ക്ക​പ്പെ​ട്ട വ​സ്​​തു​ക്ക​ൾ കൈ​വ​ശം വെ​ക്കു​ന്ന​ത്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പു​ന​രു​പ​യോ​ഗം സാ​ധ്യ​മാ​കു​ന്ന ബോ​ട്ടി​ലു​ക​ളി​ൽ വെ​ള്ളം കൊ​ണ്ടു​വ​ര​ണ​മെ​ന്നും യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം റോ​ഡോ​ര​ങ്ങ​ളി​ൽ 15 കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ട്​ ആ​ർ.​ഒ വാ​ട്ട​ർ സ്​​റ്റേ​ഷ​നു​ക​ൾ സ്​​ഥാ​പി​ക്കും.

Tags:    
News Summary - no bottle water in ooty -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.