മതസ്ഥാപനങ്ങളിൽ അരാജകത്വം അരുത് -സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​രാ​ജ​ക​ത്വം അ​രു​തെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് എ. ​സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു മ​ത​സ്ഥാ​പ​നം ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നു​ള്ള അ​വ​കാ​ശം അ​തി​ന്റെ പ്ര​വ​ർ​ത്ത​ന​രീ​തി​യും മാ​ന​ദ​ണ്ഡ​ങ്ങ​ളും കൂ​ടി അ​ട​ങ്ങു​ന്ന​താ​ണെ​ന്നും ബെ​ഞ്ച് കൂ​ട്ടി​ച്ചേ​ർ​ത്തു. ശ​ബ​രി​മ​ല​യി​ൽ സ്ത്രീ ​പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭ​ര​ണ​ഘ​ട​നാ വി​ഷ​യ​ങ്ങ​ളി​ൽ മ​റ്റു മ​ത​ങ്ങ​ളി​ലെ വി​ശ്വാ​സ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ വ്യാ​പ്തി സം​ബ​ന്ധി​ച്ച വാ​ദ​വും വ​ന്ന​പ്പോ​ഴാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക​മാ​യ നി​രീ​ക്ഷ​ണം.

ദ​ർ​ഗ​യാ​യാ​ലും ക്ഷേ​ത്ര​മാ​യാ​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രാ​ധ​ന ന​ട​ത്തേ​ണ്ട രീ​തി​യും കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട ക്ര​മ​വു​മു​ണ്ടാ​കു​മെ​ന്ന് ജ​സ്റ്റി​സ് അ​ഹ്സ​നു​ദ്ദീ​ൻ അ​മാ​നു​ല്ല വ്യ​ക്ത​മാ​ക്കി. അ​തൊ​ക്ക നി​യ​ന്ത്രി​ക്കാ​നും ആ​രെ​ങ്കി​ലു​മൊ​​ക്കെ​യു​ണ്ടാ​കും. താ​നാ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ താ​ൻ ചെ​യ്യു​മെ​ന്നോ ക​വാ​ട​ങ്ങ​ൾ ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ എ​പ്പോ​ഴും തു​റ​ന്നി​ട​ണ​മെ​ന്നോ ഒ​രു​ത്ത​നും പ​റ​യാ​നാ​വി​ല്ല. അ​താ​ര് നി​യ​ന്ത്രി​ക്കു​മെ​ന്ന​താ​ണ് ചോ​ദ്യം. ഇ​വി​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ത്തി​നു​ള്ള നി​യ​മ​പ​ര​മാ​യ സം​ര​ക്ഷ​ണം ആ​വ​ശ്യ​​മാ​കു​ന്ന​ത്. അ​തേ​സ​മ​യം ഈ ​നി​യ​ന്ത്ര​ണം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ പ​രി​ധി​ക​ളെ ലം​ഘി​ക്കു​ന്ന​തോ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വി​വേ​ച​നം ക​ൽ​പി​ക്കു​ന്ന​തോ ആ​കാ​ൻ പാ​ടി​ല്ല. ഏ​തൊ​രു മ​ത​സ്ഥാ​പ​ന​ത്തി​നും ഒ​രു ന​ട​പ​ടി​ക്ര​മ​മു​ണ്ടാ​കു​മെ​ന്നും ഓ​രോ വ്യ​ക്തി​യും വ്യ​ക്തി​പ​ര​മാ​യി തീ​രു​മാ​നി​ക്കേ​ണ്ട​ത​ല്ല അ​തെ​ന്നും ജ​സ്റ്റി​സ് അ​മാ​നു​ല്ല കൂ​ട്ടി​ച്ചേ​ർ​ത്തു.

ഹ​സ്ര​ത്ത് ഖ്വാ​ജ നി​സാ​മു​ദ്ദീ​ൻ ഔ​ലി​യ​യു​ടെ ദ​ർ​ഗ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ശ്തി നി​സാ​മി സൂ​ഫി പ​ര​മ്പ​ര​യു​ടെ പി​ൻ​ഗാ​മി​യാ​യ പീ​ർ​സാ​ദ സ​യ്യി​ദ് അ​ൽ​ത​മ​ഷ് നി​സാ​മി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ നി​സാം പാ​ഷ ഒ​രു മ​ത​സ്ഥാ​പ​ന​ത്തി​ൽ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള അ​വ​കാ​ശം അ​തി​ന്റെ പ​രി​പാ​ല​ന​ത്തി​നു​ള്ള അ​വ​കാ​ശ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്ന് വാ​ദി​ച്ചു. ഇ​സ്‍ലാം മ​ത വി​ശ്വാ​സി​ക​ളി​ൽ വി​ശു​ദ്ധ​രാ​യ​വ​രു​ടെ മ​ര​ണാ​ന​ന്ത​ര​മു​ള്ള അ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ളു​ണ്ട്. സൂ​ഫി സ​മ്പ്ര​ദാ​യ​ത്തി​ൽ ഒ​രു വി​ശു​ദ്ധ​നെ മ​റ​മാ​ടി​യ സ്ഥ​ല​ത്തോ​ട് ആ​ദ​ര​വു​ണ്ട്. ഇ​തി​ൽ​ത​ന്നെ ചി​ശ്തി​യ, ഖാ​ദി​രി​യ, ന​ഖ്ശ​ബ​ന്ദി​യ, സു​ഹ്റ​വ​ർ​ധി​യ എ​ന്നി​ങ്ങ​നെ നാ​ല് പാ​ര​മ്പ​ര്യ​ങ്ങ​ളു​ണ്ട്. ഇ​വ​യെ ഓ​രോ വി​ശ്വാ​സ വി​ഭാ​ഗ​മാ​യി കാ​ണ​ണ​മെ​ന്ന് പാ​ഷ വാ​ദി​ച്ചു. അ​തി​നാ​ൽ മ​ത​സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കു​ക​യെ​ന്ന​ത് ന​ട​ത്തി​പ്പു​കാ​രു​ടെ അ​വ​കാ​ശ​മാ​​ണെ​ന്നും പാ​ഷ വാ​ദി​ച്ചു. അ​പ്പോ​ഴാ​ണ് അ​രാ​ജ​ക​ത്വം പ​റ്റി​ല്ലെ​ന്ന് ഒ​മ്പ​തം​ഗ ബെ​ഞ്ചി​ലെ ജ​സ്റ്റി​സ് അ​ഹ്സ​നു​ദ്ദീ​ൻ അ​മാ​നു​ല്ല പ​റ​ഞ്ഞ​ത്.

ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ ജ​സ്റ്റി​സു​മാ​രാ​യ ബി.​വി നാ​ഗ​ര​ത്ന, എം.​എം. സു​ന്ദ​രേ​ഷ്, അ​ഹ്സ​നു​ദ്ദീ​ൻ അ​മാ​നു​ല്ല, അ​ര​വി​ന്ദ് കു​മാ​ർ, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സീ​ഹ്, പ്ര​സ​ന്ന ബി ​വ​രാ​ലെ, ആ​ർ. മ​ഹാ​ദേ​വ​ൻ, ജോ​യ്മ​ല്യ ബാ​ഗ്ചി എ​ന്നി​വ​രാ​ണ് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലു​ള്ള​ത്.

Tags:    
News Summary - No Anarchy in Religious Institutions: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.