Posted On
date_range Updated On
date_range കോവിന്ദിനെ പിന്തുണക്കാനുള്ള നിതീഷിന്‍റെ തീരുമാനം മണ്ടത്തരമെന്ന് ലാലു
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ തീരുമാനം മണ്ടത്തരമാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. തീരുമാനം പുന:പരിശോധിക്കണമെന്നും പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്നുംനിതീഷ് കുമാറിനോട് അഭ്യർഥിക്കുമെന്നും ലാലു പ്രസാദ് യാദവ് വ്യക്തമാക്കി.
നിതീഷ്കുമാർ എന്തുകൊണ്ടാണ് ഇത്തരത്തിൽഒരു തീരുമാനമെടുത്തതെന്ന് അറിഞ്ഞുകൂടാ. മീരാകുമാർ ബിഹാറിന്‍റെ മകളാണ്. അവരെ പിന്തുണക്കണമെന്ന് നിതീഷിനോട് ആവശ്യപ്പെടും- ലാലു പറഞ്ഞു.
എന്നാല്‍ ഈ പ്രശ്നങ്ങളൊന്നും ബിഹാര്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും ലാലു വ്യക്തമാക്കി. നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്‍റെ ആർ.ജെ.ഡിയും ബീഹാറില്‍ സഖ്യകക്ഷികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.