പട്നയിൽ എൻ.ഡി.എ എം.എൽ.എമാരുടെ യോഗശേഷം നിതീഷ്കുമാർ സഖ്യകക്ഷിനേതാക്കളോടൊപ്പം
പട്ന: പത്താം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബുധനാഴ്ച ചേർന്ന ജെ.ഡി (യു) നിയമസഭ കക്ഷി യോഗവും എൻ.ഡി.എ യോഗവും നേതാവായി നിതീഷിനെ തെരഞ്ഞെടുത്തു. തുടർന്ന്, രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് സമർപ്പിക്കുകയും പുതിയ സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിക്കുകയും ചെയ്തു.
ജെ.ഡി (യു) യോഗത്തിൽ പാർട്ടി നേതാവ് വിജയ് ചൗധരിയും ഉമേഷ് കുശ്‍വാഹയും നിതീഷിന്റെ പേര് നിർദേശിച്ചു. ബിജേന്ദ്ര യാദവ് പിന്താങ്ങി. എൻ.ഡി.എ യോഗത്തിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പേര് നിർദേശിച്ചത്. നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നിതീഷ് എം.എൽ.എമാരെ അഭിസംബോധന ചെയ്തു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി അഹോരാത്രം പ്രയത്നിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.