കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കൽ; യോഗിയുടെ നീക്കത്തെ എതിർത്ത്​ ഗഡ്​കരി

ന്യൂഡൽഹി: ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാള ികളെ സംസ്ഥാനത്തെത്തിക്കാൻ തീരുമാനിച്ച ഉത്തർപ്രദേശ്​ മുഖ്യമന്ത്രിയോഗി ആദിത്യ നാഥി​​െൻറ നടപടി അനുചിതമെന്ന്​ കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി.

'യു.പി മുഖ്യമന്ത്രിയുടെ പ്രസ്​താവന ഞാൻ കേട്ടു. ഞാൻ അതിന്​ എതിരാണ്​. ഇൗ സാഹചര്യത്തിൽ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്​. തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള സമയമല്ല ഇത്​. അവരിലാർക്കെങ്കിലും കൊറോണ വൈറസ്​ ബാധയുണ്ടെങ്കിൽ, അത്​ ഉത്തർ പ്രദേശിനെ വലിയ പ്രശ്​നങ്ങളിലേക്കായിരിക്കും നയിക്കുക '. -ഗഡ്​കരി എൻ.ഡി.ടി.വിക്ക്​ അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട്​ കേന്ദ്രം എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയ നിർദേശവും ഗഡ്​കരി ആവർത്തിച്ചു. ‘വൈറസ്​ പടരുന്നത്​ തടയാൻ ലോക്ഡൗണിൽ എല്ലാ കുടിയേറ്റ തൊഴിലാളികളെയും അതത്​ സംസ്ഥാനങ്ങൾ ഭക്ഷണവും താമസവും നൽകി സംരക്ഷിക്കണം. ഇപ്പോൾ എല്ലായിടത്തും ​കൊറോണ വൈറസാണ്​. ഏതെങ്കിലും കുടിയേറ്റ തൊഴിലാളി അവരുടെ സംസ്ഥാനത്തേക്ക്​ തിരിച്ചാൽ. അവർ വരുന്നത്​ വൈറസുമായിട്ടായിരിക്കും. അതുകൊണ്ട്​ അവരിപ്പോഴുള്ള ഇടത്ത്​ താമസവും ഭക്ഷണവും നൽകി സംരക്ഷിക്കുന്നതാണ്​ ഉചിതം. -ഗഡ്​കരി കൂട്ടിച്ചേർത്തു.

കുടിയേറ്റ തൊഴിലാളികളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ നിര്‍ ദേശം നല്‍കിയിരുന്നു. പ്രതിരോധ പ്രവർത്തങ്ങൾ കൂടുതൽ ശക്തമാക്കുന്നതി​ന്റെ ഭാഗമായി ജൂണ്‍ 30 വരെ ഉത്തര്‍ പ്രദേശില്‍ പൊതുപരിപാടികളൊന്നും അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു.

Tags:    
News Summary - Nitin Gadkari's Advice To Yogi Adityanath On Migrants-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.