ന്യൂഡൽഹി: ബജറ്റ് ചർച്ചക്കിടെ കേരളത്തിന് എന്തു നൽകി എന്ന് പറയണമെന്ന എം.പിമാരുടെ ആവശ്യത്തിന് 2014 മുതലുള്ള പദ്ധതികളുടെ പേര് പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ജി.എസ്.ടി.യെ കുറിച്ചുള്ള ജോൺ ബ്രിട്ടാസ് എം.പി യുടെ ചോദ്യത്തിന്, മറുപടി പറയാൻ സംസ്ഥാന ധനമന്ത്രിയാണ് തന്നേക്കാൾ യോഗ്യൻ എന്നായിരുന്നു നിർമലയുടെ പ്രതികരണം.
ഉഡാൻ പദ്ധതിക്ക് കീഴിൽ കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചു. കോട്ടയത്ത് പുതിയ വിമാനത്താവളത്തിന് ഗ്രൗണ്ട് ക്ലിയറൻസ് അനുമതി. 2014 ന് ശേഷം 1300 കിലോമീറ്റർ ദേശീയപാത നിർമിച്ചു. ഭാരത് മാല പദ്ധതി വഴി 1126 കിലോമീറ്റർ ദേശീയപാത ഇടനാഴികൾ. ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3042 കോടി റെക്കോർഡ് റെയിൽവേ വിഹിതം നൽകി. 125 കിലോമീറ്റർ പുതിയ ട്രാക്കുകൾ നിർമിച്ചു. രണ്ടു വന്ദേഭാരത് ട്രെയിനുകൾ. 35 റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിച്ചു.
പി.എം.എ.വൈ പദ്ധതിയിൽ 1.6 ലക്ഷം വീടുകൾ. സ്വച്ഛ്ഭാരത് പദ്ധതിയിൽ 2.5 ലക്ഷം ശൗചാലയങ്ങൾ. ജൽ ജീവൻ മിഷൻ പദ്ധതിയിൽ 21 ലക്ഷം കുടിവെള്ള കണക്ഷൻ. 82 ലക്ഷം ആയുഷ്മാൻ കാർഡുകൾ. 1500 ജൻ ഔഷധി കേന്ദ്രങ്ങൾ, 66 ലക്ഷം ജൻ ധൻ അക്കൗണ്ടുകൾ ആരംഭിച്ചു. ഇത്രയൊക്കെ നൽകിയിട്ടും ഒന്നും നൽകുന്നില്ലെന്നാണ് കേരളം പറയുന്നതെന്നും മന്ത്രി മറുപടി പ്രസംഗത്തിനിടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.