Posted On
date_range Updated On
date_range നിർഭയ കേസ്: പ്രതിയുടെ ദയാഹരജി തള്ളണമെന്ന് ഡൽഹി സർക്കാർ
ന്യൂഡൽഹി: 2012ലെ ഡൽഹി കൂട്ടബലാൽസംഗ കേസിലെ പ്രതിയുടെ ദയാഹരജി തള്ളണമെന്ന് ഡൽഹി സർക്കാർ. ഇതിനുളള ശിപാർശ ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദർ ജെയിൻ ലെഫ്റ്റനൻറ് ഗവർണർക്ക് സമർപ്പിച്ചു. ഗവർണർ ശിപാർശ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർട്ട്.
പ്രതികളിലൊരാളായ വിനയ് ശർമ്മയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് മുമ്പാകെ ദയാഹരജി സമർപ്പിച്ചത്. ക്രൂരമായ കുറ്റകൃത്യമാണ് ഉണ്ടായത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്കുള്ള മുന്നറിയിപ്പാകും വിനയ് ശർമ്മയുടെ ശിക്ഷ. ദയാഹരജി അനുവദിക്കേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്ന് ആഭ്യന്തര മന്ത്രി ജെയിൻ പറഞ്ഞു.
കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട വിനയ് ശർമ്മ ഇപ്പോൾ തിഹാർ ജയിലിലാണുള്ളത്. അതേസമയം, കേസിലെ മറ്റ് പ്രതികൾ ദയാഹരജി സമർപ്പിക്കാൻ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.