Posted On
date_range Updated On
date_range നിപ ലക്ഷണങ്ങളുമായി മംഗളൂരുവിൽ ചികിത്സ തേടിയ യുവതിയും വൃദ്ധനും സുഖം പ്രാപിക്കുന്നു
മംഗളൂരു: നിപ ലക്ഷണങ്ങളുമായി മംഗളൂരുവിലെ രണ്ട് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന യുവതിയും വൃദ്ധനും സുഖം പ്രാപിച്ചുവരുന്നതായി ആരോഗ്യ അധികതർ അറിയിച്ചു. 20കാരി സ്വകാര്യ ആശുപത്രിയിലും 75കാരൻ മംഗളൂരു ഗവ.വെൻറ്ലോക് ആശുപത്രിലുമാണുള്ളത്. ഇരുവരുടേയും സ്രവസാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി മണിപ്പാൽ വൈറസ് റിസർച്ച് സെൻറർ, പുനെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നീ സ്ഥാഫനങ്ങളിലേക്ക് അയച്ചിരുന്നു.
മണിപ്പാലിൽ നിന്നുള്ള പരിശോധന ഫലം ഉടൻ പ്രതീക്ഷിക്കുന്നതായി ദക്ഷിണ കന്നട ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോ.ബി.വി.രാജേഷ് പറഞ്ഞു. എന്നാൽ പുനയിൽ നിന്നുള്ള റിപ്പോർട്ടാവും അന്തിമം. കോഴിക്കോട് നിന്ന് മടങ്ങിവന്നപ്പോഴാണ് യുവതിക്കും വൃദ്ധനും രോഗലക്ഷണം കണ്ടത്. ഇതാണ് നിപയാകാം എന്ന നിഗമനത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.