ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിനുശേഷം സംശയാസ്പദ ബാങ്ക് നിക്ഷേപങ്ങള്‍ നടത്തിയതിന് ആദായനികുതി വകുപ്പിന്‍െറ നിരീക്ഷണത്തിലുള്ള 18 ലക്ഷം പേരില്‍ പകുതിയോളം പേരെ ‘സംശയകരം’ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31ന് അവസാനിച്ചശേഷമേ ഇവര്‍ക്കെതിരെ നടപടി ആരംഭിക്കുകയുള്ളൂ.
‘ഓപറേഷന്‍ ക്ളീന്‍ മണി’യുടെ ഭാഗമായി ആദായനികുതി വകുപ്പ് 18 ലക്ഷം പേര്‍ക്കാണ് എസ്.എം.എസും ഇ-മെയിലും അയച്ചത്. നോട്ട് നിരോധനത്തിനു ശേഷമുള്ള 50 ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷത്തിലധികം രൂപയുടെ നിക്ഷേപം നടത്തിയവരാണ് ഇവര്‍. ഫെബ്രുവരി 15നകം നിക്ഷേപത്തിന്‍െറ ഉറവിടം വ്യക്തമാക്കാനാണ് ഇവരോട് ആവശ്യപ്പെട്ടിരുന്നത്.
മറുപടി നല്‍കാത്തവര്‍ക്ക് നിക്ഷേപത്തെക്കുറിച്ച് യുക്തമായ വിശദീകരണം നല്‍കാനുണ്ടാകുമെന്നും ഇത് നികുതി റിട്ടേണില്‍ കാണിക്കുമെന്നുമാണ് സര്‍ക്കാറിന്‍െറ നിഗമനം. എന്നാല്‍, റിട്ടേണില്‍ കാണിച്ചതുകൊണ്ട് മാത്രം രക്ഷപ്പെടാനാകില്ല. മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ആസ്തിയില്‍ പരിധിയിലധികം വര്‍ധന ഉണ്ടായാല്‍ അത് അവിഹിത സമ്പാദ്യമായോ കണക്കില്‍പെടാത്ത സമ്പാദ്യമായോ പരിഗണിക്കും.
എസ്.എം.എസ്, ഇ-മെയില്‍ എന്നിവ മുഖേനയുള്ള അറിയിപ്പുകള്‍ക്ക് നിയമ സാധുതയില്ലാത്തതിനാല്‍ സംശയകരമായ നിക്ഷേപം നടത്തിയവര്‍ക്ക് നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് ആദായനികുതി വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.