പാറ്റ്‌ന: നീറ്റ് പുനഃപരീക്ഷയിൽ ആൾമാറാട്ടം നടത്തിയ ഒമ്പതുപേരെ ബിഹാറിലെ ലഖിസാരായിൽനിന്ന് പൊലീസ് പിടികൂടി. പരീക്ഷ പൂർത്തിയായതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ക്രമക്കേട് നടത്തിയവരെ പിടികൂടിയിരിക്കുന്നത്. നേരത്തെയുണ്ടായ പ്രതിസന്ധികൾ കണക്കിലെടുത്ത് ത്രിതല പരിശോധനകൾ നടത്തിയാണ് വിദ്യാർഥികളെ പരീക്ഷാഹാളിലേക്ക് കടത്തിവിട്ടതെങ്കിലും, അതിനിടയിലും ആൾമാറാട്ടം നടന്നതായി പൊലീസ് സമ്മതിച്ചു.
ഉത്തർപ്രദേശിൽ പരീക്ഷക്കെത്തിയ വിദ്യാർഥിയുടെ അടിവസ്ത്രത്തിൽനിന്ന് സിം കാർഡ് കണ്ടെടുത്തു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ച വിദ്യാർഥിയെ ഹൈദരാബാദിൽ നിന്നും പൊലീസ് പിടികൂടി. ആൾമാറാട്ടത്തിന് പുറമെ മറ്റെന്തെല്ലാം ക്രമക്കേടുകളാണ് നടന്നതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) പരിശോധിക്കും.
അതിനിടെ, നീറ്റ് പരീക്ഷാ പ്രതിസന്ധിയെ തുടർന്ന് ഹൈദരാബാദിലെ മിയാപൂരിൽ ഒരു വിദ്യാർഥി കൂടി ജീവനൊടുക്കി. പരീക്ഷ റദ്ദാക്കിയതിനെത്തുടർന്നുള്ള മാനസിക സമ്മർദം താങ്ങാനാവാതെ ഇതിനകം 13 വിദ്യാർഥികൾ ജീവനൊടുക്കിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.