നിമിഷ പ്രിയയുടെ അമ്മക്ക് യമനിൽ പോകാൻ അനുമതി

ന്യൂഡൽഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ ​പ്രേമകുമാരിക്ക് അനുമതി നൽകി ഡൽഹി ഹൈകോടതി. ഇതുസംബന്ധിച്ച് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി.

നേരത്തേ ഈയാവശ്യം കേന്ദ്രസർക്കാർ തള്ളിയിരുന്നു. യമൻ സന്ദർശിക്കുന്നത് യുക്തിപരമല്ലെന്ന് കാണിച്ചായിരുന്നു കേന്ദ്രവിദേശകാര്യ മന്ത്രാലയം നിമിഷ പ്രിയയുടെ അമ്മക്ക് കത്ത് നൽകിയത്. നിമിഷ പ്രിയയുടെ കുടുംബം യമൻ സന്ദർശിച്ചാൽ അവിടുത്തെ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിക്കില്ല എന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ ഡയറക്ടർ തനൂജ് ശങ്കർ അമ്മ പ്രേമകുമാരിക്ക് കത്തിൽ സൂചിപ്പിച്ചത്. ആഭ്യന്തരപ്രശ്നങ്ങൾ നിലനിൽക്കുന്ന യമനിലെ എംബസി ജിബൂട്ടിയിലേക്ക് മാറ്റിയിരിക്കുകയാണ്. സൻആയിലെ സർക്കാരുമായി നിലവിൽ ബന്ധം പുലർത്തുന്നില്ലെന്നും എന്നാൽ നിമിഷ പ്രിയയുടെ കേസിൽ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കേ​ന്ദ്രം കത്തിൽ വ്യക്തമാക്കി.

യമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ്​ നിമിഷയെ യമൻ കോടതി വധശിക്ഷക്ക് ശിക്ഷിച്ചത്. സൻആയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്​​. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ ഹരജി നവംബർ 13ന് യമൻ സുപ്രീംകോടതി തള്ളിയിരുന്നു. ശ​രീ​അ​ത്ത് നി​യ​മ​പ്ര​കാ​രം ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി​യുടെ കു​ടും​ബം ബ്ല​ഡ് മ​ണി സ്വീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ ശി​ക്ഷ​യി​ല്‍ ഇ​ള​വ് ല​ഭി​ക്കൂ. അ​തി​നാ​യു​ള്ള ച​ര്‍ച്ച​ക്ക് യ​മ​നി​ലേ​ക്ക് പോ​കാ​ന്‍ ത​നി​ക്കും അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കും സേ​വ് നി​മി​ഷ​പ്രി​യ ഫോ​റ​ത്തി​ന്റെ ഭാ​ര​വാ​ഹി​ക​ൾ​ക്കും അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നഭ്യർഥിച്ചാണ് കുടുംബം കേന്ദ്രത്തിന് കത്ത് നൽകിയത്.

Tags:    
News Summary - Nimisha Priya's mother is allowed to go to Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.