Posted On
date_range Updated On
date_range നിക്കി യാദവിനെ റോഡപകടത്തിൽ കൊല്ലാനായിരുന്നു പദ്ധതിയെന്ന് പ്രതി
ന്യൂഡൽഹി: നിക്കി യാദവിനെ റോഡ് അപകടത്തിൽ കൊല്ലാനായിരുന്നു ആദ്യ പദ്ധതിയെന്ന് പ്രതി സഹിൽ ഗെഹ്ലോട്ട്. ഫോണിന്റെ ചാർജിങ് കേബിൾ കഴുത്തിൽ മുറക്കിയാണ് സഹിൽ നിക്കിയെ കൊന്നത്. ശേഷം മൃതദേഹം കുടുംബ റസ്റ്ററന്റിലെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു.
ഓടുന്ന കാറിൽ നിന്ന് നിക്കിയെ പുറത്തേക്ക് തള്ളിയിടാനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും എന്നാൽ അത് നടപ്പാക്കാനായില്ലെന്നും സഹിൽ പൊലീസിനോട് പറഞ്ഞു. സഹിലിന്റെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും.
സഹിലിന്റെ പിതാവും ഗൂഢാലോചനയിലെ പ്രതിയുമായ വിരേന്ദറിന് ചോദ്യം ചെയ്യലിനിടെ പശ്ചാത്താപമൊന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാൾ മുമ്പ് മറ്റൊരു കൊലപാതക കേസിലും പ്രതിയാണ്. നിക്കി യാദവ് മരിച്ചതിനെ കുറിച്ച് എല്ലാ വിവരങ്ങളും ഇയാൾക്ക് അറിയാമായിരുന്നെന്നും സഹിലിനെ ഇയാൾ പിന്തുണച്ചുവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.