11 പി.എഫ്.ഐ പ്രവർത്തകർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: പോപുലർ ഫ്രണ്ടിലേക്ക് (പി.എഫ്.ഐ) യുവാക്കളെ റിക്രൂട്ട് ചെയ്തുവെന്നും തീവ്രവാദ പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചെന്നും ആരോപിച്ച് തെലങ്കാനയിൽ അറസ്റ്റ്ചെയ്ത 11 പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.ഐ) കുറ്റപത്രം സമർപ്പിച്ചു.ഹൈദരാബാദിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് തെലങ്കാനയിൽനിന്നുള്ള 10 പേർക്കും ആന്ധ്രപ്രദേശിൽനിന്നുള്ള ഒരാൾക്കുമെതിരെ വ്യാഴാഴ്ച കുറ്റപത്രം സമർപ്പിച്ചത്.

തെലങ്കാനയിലെ നിസാമാബാദ് ടൗൺ പൊലീസ് സ്റ്റേഷനിൽ ജൂലൈ നാലിന് രജിസ്റ്റർ ചെയ്ത കേസ് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യൻ സർക്കാറിനും മറ്റു സംഘടനകൾക്കും വ്യക്തികൾക്കും എതിരെ വിദ്വേഷം നിറഞ്ഞ പ്രസംഗം നടത്തുകയും മുസ്‌ലിം യുവാക്കളെ തീവ്രവാദികളാക്കി പി.എഫ്‌.ഐയിലേക്ക് റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി എൻ.ഐ.എ വക്താവ് പറഞ്ഞു.

റിക്രൂട്ട് ചെയ്യപ്പെട്ട മുസ്ലിം യുവാക്കൾക്ക് വ്യക്തിയുടെ ദുർബലമായ ശരീരഭാഗങ്ങൾ ആക്രമിച്ച് കൊല്ലാനും ഭീകരപ്രവർത്തനങ്ങൾ നടത്താനും പരിശീലനം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - NIA filed chargesheet against 11 PFI workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.