‍യമുനാതീരം നശിപ്പിച്ചതിന്‍റെ ഉത്തരവാദിത്തം ആർട് ഒാഫ് ലിവിങ്ങിന് -ഹരിത ട്രൈബ്യൂണൽ

ന്യൂഡൽഹി:സാംസ്കാരികോത്സവുമായി ബന്ധപ്പെട്ട്  യമുനാ നദീതീരം നശിപ്പിച്ചതിന് ഉത്തരവാദി ശ്രീ ശ്രീ രവി ശങ്കറിന്‍റെ ആർട് ഒാഫ് ലിവിങ് തന്നെയെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. എന്നാൽ കൂടുതൽ പിഴ ചുമത്താൻ ട്രൈബ്യൂണൽ തയാറായില്ല. നേരത്തെ ട്രൈബ്യൂണൽ 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. 

സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ചാണ് ഡൽഹി വികസന അതോറിറ്റിയോട് ആർട് ഒാഫ് ലിവിങ്ങ് അടച്ച പിഴതുക കൊണ്ട് പുനരുദ്ധാരണ പ്രവർത്തികളുമായി മുന്നോട്ട് പോകാൻ ഉത്തരവിട്ടത്. പിഴ തുകയേക്കാൾ അധികം ചിലവ് ഇതിനായി വേണ്ടി വന്നാൽ ആ ചിലവും ആർട്ട് ഒാഫ് ലിവിങ്ങിൽ നിന്നും ഈടാക്കാനും ട്രൈബ്യൂണൽ ഉത്തരവിട്ടു.

കോടതി വിധിച്ച 5 കോടി രൂപ പിഴ ആർട് ഒാഫ് ലിവിങ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ അടച്ചിരുന്നു. എന്നാൽ ഈ തുകക്ക് പ്രവർത്തികൾ പൂർത്തിയായില്ലെങ്കിൽ ആ ചെലവ് ആര് വഹിക്കുമെന്ന് ചോദിച്ചാണ് നഗരസഭാ അധികൃതർ  ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.
സാംസ്‌കാരികോത്സവം യമുനാതീരം പൂര്‍ണമായി നശിപ്പിച്ചെന്ന്​ വിദഗ്ധസമിതി നേരത്തെ കണ്ടെത്തിയിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന് മുമ്പാകെ​ സമിതി ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു​. തീരം പൂർവസ്ഥിതിയിലേക്ക് മാറ്റുന്നതിനായി 13 കോടി രൂപ ചിലവ് വരുമെന്നും സമിതി കണക്കാക്കിയിരുന്നു. 

കഴിഞ്ഞവർഷം മാർച്ച് 11 മുതൽ 13  വരെ ദല്‍ഹിയിൽ ശ്രീ ശ്രീ രവിശങ്കറിന്‍െറ ജീവനകലയുടെ ആഭിമുഖ്യത്തിലാണ് യമുനതീരത്ത്  ലോക സാംസ്കാരികോത്സം നടത്തിയത്. 
 

Tags:    
News Summary - NGT holds Sri Sri’s Art of Living responsible for damaging Yamuna floodplains-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.