വാഷിങ്ടൺ: ശത്രു മിസൈലുകളെ ഭയപ്പെടാതെ ഇനി ഇന്ത്യൻ പ്രധാനമന്ത്രിക്കും രാഷ്ട്രപതി ക്കും ആകാശയാത്ര നടത്താം. ഇതിനുള്ള രണ്ട് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന ്ത്യക്ക് നൽകാൻ അമേരിക്കൻ ഭരണകൂടം അനുമതി നൽകി. അമേരിക്കൻ പ്രസിഡൻറ് യാത്രചെയ് യുന്ന ‘എയർഫോഴ്സ് വൺ’ ൽ ഉപയോഗിച്ചിരിക്കുന്ന പ്രതിരോധ സംവിധാനങ്ങളാണ് ‘എയർഇന്ത്യ വൺ’ എന്ന ഇന്ത്യയുടെ രണ്ട് ബോയിങ് വിമാനങ്ങൾക്ക് നൽകുക.
സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ അഭ്യർഥന മാനിച്ചാണ് തീരുമാനമെന്ന് യു.എസ് പ്രതിരോധ സുരക്ഷ സഹകരണ ഏജൻസി ബുധനാഴ്ച അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചു. ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് നടപടി. 190 ദശലക്ഷം യു.എസ് ഡോളറാണ് പദ്ധതിയുടെ ചെലവ്.
പദ്ധതിയുെട ഭാഗമായി രണ്ട് 777 ബോയിങ് വിമാനങ്ങൾ എയർ ഇന്ത്യയിൽനിന്ന് സർക്കാർ വാങ്ങും. ‘ലാർജ് ഇൻഫ്രാറെഡ് കൗണ്ടർമെഷെർസ്’, ‘സെൽഫ് പ്രൊെട്ടക്ഷൻ സ്യൂട്ട്സ്’ എന്നി സാേങ്കതിക സംവിധാനങ്ങളാണ് ഇന്ത്യക്ക് നൽകുക. വിമാനങ്ങൾക്ക് നേരെ മിസൈൽ ഭീഷണിയുണ്ടാവുന്നപക്ഷം നേരത്തെ അപകടമുന്നറിയിപ്പ് ലഭ്യമാക്കുകയും ശത്രുമിസൈലുകളെ തകർക്കാനുള്ള പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാകുകയും ചെയ്യാൻ ഇൗ സംവിധാനത്തിനാവുമെന്ന് ഫെഡറേഷൻ ഒാഫ് അേമരിക്കൻ സയൻറിസ്റ്റുകളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യക്ക് ആയുധങ്ങൾ വാങ്ങുന്ന രാഷ്ട്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് അമേരിക്ക. തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിയായി അമേരിക്ക ഇന്ത്യയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.