Posted On
date_range Updated On
date_range മരവിപ്പിച്ച അക്കൗണ്ടിൽ നിന്ന് പണം പിടിച്ചുവെന്ന് ‘ന്യൂസ് ക്ലിക്’
ന്യൂഡൽഹി: ബന്ധപ്പെട്ട അധികാരികൾക്കു മുമ്പാകെ അപ്പീൽ പരിഗണനയിലിരിക്കെ ഏകപക്ഷീയമായി അക്കൗണ്ടിൽനിന്ന് 14.8 കോടി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തുവെന്ന് ‘ന്യൂസ് ക്ലിക്’ വാർത്താ പോർട്ടൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
ആദായ നികുതി കമീഷണറുടെ മുമ്പാകെയുള്ള അപ്പീലിൽ തീരുമാനമാകുന്നത് കാത്തുനിൽക്കാതെ ആദായ നികുതി വകുപ്പ് 14.8 കോടി രൂപ പിടിക്കാൻ പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
രണ്ടാഴ്ചക്കകം ന്യൂസ് ക്ലിക്കിന്റെ ഹരജിക്ക് മറുപടി നൽകാൻ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ആദായ നികുതി വകുപ്പിനോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.