ലഖ്‌നൗ: വിവാഹത്തിന്റെ തലേദിവസം ഹൽദി ആഘോഷത്തിനിടെ നൃത്തം ചെയ്യുന്നതിനിടയിൽ നവവധു ഹൃദയാഘാതം മൂലം മരിച്ചു. ഉത്തർപ്രദേശിലെ ബദൗനിൽ വിവാഹ ആഘോഷങ്ങൾക്കിടെയാണ് ദാരുണമായ സംഭവം നടന്നത്.
ഗ്രാമത്തിലെ തന്റെ ഹൽദി ആഘോഷത്തിനിടയിൽ നൃത്തം ചെയ്ത 22കാരിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ചടങ്ങിനിടെ പെൺകുട്ടി നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചടങ്ങിനിടെ കുഴഞ്ഞുവീണ യുവതിക്ക് അടിയന്തര സഹായശ്രമങ്ങൾ നടത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടി പൂർണമായും ആരോഗ്യവതിയായിരുന്നു. അവൾക്ക് യാതൊരുവിധ അസുഖവും ഉണ്ടായിരുന്നില്ല. അത്തരമൊരു നിമിഷത്തിൽ ഈ ദുരന്തം സംഭവിക്കുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ലെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. പെട്ടന്നുള്ള മരണം ആ ഗ്രാമത്തെ മുഴുവൻ ദുഃഖത്തിലാക്കിയിരിക്കുകയാണ്. അന്തിമ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വരുന്നതോടുകൂടി മരണത്തിന്റെ കൃത്യമായ കാരണം അറിയാൻപറ്റുമെന്നാണ് ബന്ധുക്കൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.