Posted On
date_range Updated On
date_range നഴ്‌സെന്ന വ്യാജേന ആശുപത്രിയിലെത്തി നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി VIDEO
ഇന്‍ഡോര്‍: നഴ്‌സെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആശുപത്രിയിലെത്തി നവജാത ശിശുവിനെ എടുത്തുകൊണ്ടുപോയി. മധ്യ പ്രദേശിലെ ഇന്‍ഡോറിലാണ് നവജാത ശിശുവിനെ സ്ത്രീ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന്റേതെന്ന് കരുതുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് കേസെടുത്തു. മഹാരാജ യശ്വന്ത് റാവു സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നാണ് കുഞ്ഞിനെ നഷ്ടപ്പെട്ടത്.
ഞായറാഴ്ച രാവിലെ അഞ്ചോടെയായിരുന്നു കുഞ്ഞിന്റെ ജനനം. നഴ്‌സിന്റെ യൂനിഫോം ധരിച്ച യുവതി മുറിയിലെത്തുകയായിരുന്നു. കൂടുതല്‍ പരിശോധന ആവശ്യമുണ്ടെന്ന് അമ്മയോട് പറഞ്ഞ് ഇവര്‍ കുഞ്ഞിനെ എടുത്തു കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.