യു.പിയിൽ ഓപ്പറേഷൻ ടേബിളിൽ നിന്ന് വീണ് കുഞ്ഞ് മരിച്ചു

ഫൈസാബാദ്: യു.പിയിൽ ഓപ്പറേഷൻ ടേബിളിൽ നിന്ന് വീണ് കുഞ്ഞ് മരിച്ചു. ഫൈസാബാദിലെ സർക്കാർ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് സംഭവം. ഡോക്ടർമാരും നഴ്സുമാരും ലേബർ റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും അമ്മയേയും കുഞ്ഞിനെയും പരിശോധിക്കാൻ തയ്യാറായില്ലെന്ന് കുഞ്ഞിൻെറ പിതാവ് ആരോപിച്ചു. സംഭവത്തിൽ പിതാവ് ഭാനു പ്രതാപ് ശുക്ല പോലീസിൽ പരാതി നൽകി. ഇവർ പ്രസവം നടത്താൻ പണം ആവശ്യപ്പെട്ടതായും അത് നൽകാത്തതിനെ തുടർന്ന് തങ്ങളെ അവഗണിക്കുകയായിരുന്നെന്നും പിതാവ് ആരോപിച്ചു.

Tags:    
News Summary - Newborn dies after falling from operation table- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.