പട്ന: കോവിഡ് ബാധിച്ച് വെൻറിലേറ്ററിൽ ചികിത്സയിലായിരുന്ന നവജാതശിശു രോഗമുക്തി നേടി. ഒഡീഷയിലെ ജഗനാഥ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15 ദിവസം മാത്രം പ്രായമുള്ള പെൺകുട്ടിയാണ് രോഗമുക്തി നേടിയത്.
ചത്തീഗഢിലെ റായ്പൂരിലെ ആശുപത്രിയിലാണ് 29കാരിയാ പ്രീതി അഗർവാൾ പെൺകുട്ടിക്ക് ജന്മം നൽകുന്നത്. തുടർന്ന് കുട്ടിക്ക് പനി വന്നതോടെ ഒഡീഷയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കടുത്ത പനിയുമായാണ് പെൺകുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോ.അർജിത് മോഹാപാത്ര പറഞ്ഞു. കുട്ടിക്ക് വിവിധ തരത്തിലുള്ള ചികിത്സ നൽകുകയും ഒടുവിൽ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് ഡോക്ടർ പറഞ്ഞു.
രക്ഷിതാക്കളുടെ സമ്മതത്തോടെ റെംഡസീവിർ മരുന്ന് മറ്റ് ചില ആൻറിബോഡികളും നൽകി. ഇതോടെ കുട്ടി ചികിത്സകളോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും പിന്നീട് രോഗമുക്തി നേടിയെന്നും ഡോക്ടർ വ്യക്തമാക്കി. 30 ശതമാനം നവജാത ശിശുക്കൾക്കെങ്കിലും പ്രസവസമയത്ത് കോവിഡ് ബാധിക്കുന്നുണ്ടെന്നാണ് കണക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.