1,000 കോടി ചെലവില്‍ വോട്ടു യന്ത്രം വാങ്ങുന്നു

ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തേക്ക് 1,009 കോടി രൂപ ചെലവിട്ട് പുതിയ വോട്ടു യന്ത്രങ്ങള്‍ വാങ്ങാന്‍ തെരഞ്ഞെടുപ്പു കമീഷന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 2000-205 കാലയളവില്‍ വാങ്ങിയ വോട്ടു യന്ത്രങ്ങള്‍ മാറ്റി പുതിയത് ഉപയോഗിക്കാനാണ് പദ്ധതി.

ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍നിന്നാണ് പുതിയ യന്ത്രങ്ങള്‍ വാങ്ങുന്നത്. 4.10 ലക്ഷം ബാലറ്റ് യൂനിറ്റുകളും 3.14 ലക്ഷം കണ്‍ട്രോള്‍ യൂനിറ്റുകളുമാണ് അടുത്ത സാമ്പത്തിക വര്‍ഷം വാങ്ങുന്നത്.

 

Tags:    
News Summary - new voting machines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.