നവംബര്‍ എട്ടിനു ശേഷം കാര്‍ വാങ്ങിയവര്‍ നിരീക്ഷണത്തില്‍

മുംബൈ: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസയച്ചു. നവംബര്‍ എട്ടിനുശേഷം കാര്‍ വില്‍പന കൂടിയതായി കാണിച്ച് വന്‍ തുക ബാങ്ക് നിക്ഷേപം നടത്തിയ കാര്‍ ഡീലര്‍മാര്‍ക്കാണ് നോട്ടീസ് നല്‍കിയത്.

ആഡംബര കാറുകള്‍ വാങ്ങിയവര്‍ക്കു പുറമെ സാധാരണ കാറുകള്‍ വാങ്ങിയവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഡീലര്‍മാര്‍ നല്‍കുന്ന വിവരമനുസരിച്ച് കാര്‍ വാങ്ങിയവര്‍ക്ക് ജനുവരി 15നകം നോട്ടീസ് അയക്കുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കാനാണോ കാര്‍ വാങ്ങിയതെന്നാണ് ആദായ നികുതി വകുപ്പ് പരിശോധിക്കുന്നത്.

 

Tags:    
News Summary - new vehicle owners under surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.