കോവിഡ് മൂന്നാംതരംഗം മൂർച്ഛിപ്പിക്കുന്നത് ഡെൽറ്റ പ്ലസ് വേരിയന്‍റ് ആകുമെന്ന് വിദ്ഗ്ധർ

ന്യൂഡൽഹി: കോവിഡ് മൂന്നാംതരംഗം മൂർച്ഛിപ്പിക്കുന്നത് ഡെൽറ്റ പ്ലസ് വേരിയന്‍റ് ആകുമെന്ന് വിദ്ഗ്ധർ. ഡെൽറ്റ വേരിയന്‍റിന്‍റെ പുതിയ രൂപം മഹാരാഷ്ട്ര ഉൾപ്പടെ മൂന്ന് സംസ്ഥാനങ്ങളിൽ കണ്ടെത്തിയെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.

മഹാരാഷ്ടയിലെ രത്നഗിരിയിലും ജൽഗോണിലും േകരളത്തിന്‍റെയും മധ്യപ്രദേശിന്‍റെയും ചില ഭാഗങ്ങളിലുമാണ് ഡെൽറ്റ പ്ലസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേന്ദ്രം ഇതേക്കുറിച്ച് ഈ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡെൽറ്റ പ്ലസ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയിൽ കോവിഡ് മൂന്നാംതരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഇത്തരം വേരിയന്‍റുകൽ കണ്ടെത്തിയവരുടെ ട്രാവൽ ഹിസ്റ്ററി, വാക്സിനേഷൻ സ്റ്റാറ്റസ് എന്നിവയെക്കുറിച്ച് സംസ്ഥാനങ്ങൾ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

News Summary - New Delta Plus Variant Could Trigger Third Wave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.