ചെന്നൈ: ആഞ്ഞടിച്ച് വൻനാശം വിതച്ച ഗജ ചുഴലിക്കാറ്റിനിടെ നാഗപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജനിച്ച കുഞ്ഞിന് മാതാപിതാക്കൾ ‘ഗജശ്രീ’യെന്ന് പേരിട്ടു. വൈദ്യുതി നിലച്ച രാത്രിയിൽ നഴ്സുമാരുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ടോർച്ചുകളുടെ വെളിച്ചത്തിലായിരുന്നു പ്രസവം. തെക്കളത്തൂർ രമേഷിെൻറ ഭാര്യ മഞ്ജുളയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്.
പ്രസവസമയത്ത് ജനൽ വഴി മുറിയിലേക്ക് മഴച്ചാറ്റൽ അടിച്ചുകയറിയെന്നും ഇരുട്ടുനിറഞ്ഞ മുറിയിൽ പ്രസവവേദനയോടെ കഴിഞ്ഞ നിമിഷങ്ങൾ മറക്കാനാവില്ലെന്ന് മഞ്ജുള പറഞ്ഞു. ഇവർക്ക് കനിഷ്കയെന്ന രണ്ട് വയസ്സുള്ള മറ്റൊരു മകളുണ്ട്. ചുഴലിക്കാറ്റിൽ നാഗപട്ടണത്ത് വൻ നാശമുണ്ടായതിനൊപ്പം ആയിരക്കണക്കിന് വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.