ആധാർ കാർഡി​െൻറ പേരിൽ അടിസ്​ഥാന ആവശ്യങ്ങൾ നിഷേധിക്കരുതെന്ന്​ രവി ശങ്കർ പ്രസാദ്​

ന്യൂയോർക്ക്​: ആധാർ കാർഡി​​െൻറ പേരിൽ ആരുടെയും അടിസ്​ഥാന ആവശ്യങ്ങൾ നിഷേധിക്കരുതെന്ന്​ കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ്​. ഝാർഖണ്ഡിൽ റേഷൻ കാർഡ്​ ആധാറുമായി ലിങ്ക്​ ചെയ്യാത്തതി​​െൻറ പേരിൽ റേഷൻ നിഷേധിച്ച കുടുംബത്തിലെ പെൺകുട്ടി പട്ടിണി മൂലം മരിച്ച സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അ​ദ്ദേഹം. 

സംഭവത്തി​​െൻറ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ താൻ ഝാർഖണ്ഡ്​ സർക്കാറിനോട്​ ആവശ്യപ്പെട്ടിട്ട​ുണ്ട്​. ആധാർ കാർഡില്ലാത്തതി​​െൻറ പേരിൽ മനുഷ്യരു​െട അടിസ്​ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടരുതെന്നും മന്ത്രി പറഞ്ഞു. 

സെപ്​തംബർ 28ന്​ മരിച്ച  11കാരി സന്തോഷ്​ കുമാരി എട്ടു ദിവസം പട്ടിണിയായിരുന്നുവെന്ന വാർത്ത വന്നിരുന്നു. ഇത്​ വിവാദത്തിനിടയാക്കിയിരുന്നു. കുടുംബത്തിന്​ ആധാർ കാർഡ്​ ഇല്ലാത്തതിനാൽ റേഷൻ നിഷേധിക്കപ്പെടുകയായിരുന്നു. മരിക്കുന്ന സമയത്തും കുട്ടി ചോറ്​ വേണമെന്ന്​ ആവശ്യപ്പെട്ടിരുന്നത്രേ. 

Tags:    
News Summary - Never Denied Basic Needs in the name of Aadhar - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.