നേപ്പാൾ കരസേന മേധവി ജനറൽ പ്രഭു റാം ശർമയെ ഇന്ത്യൻ കരസേന മയൊവി ജനറൽ മനോജ് മുകുന്ദ് നരവനെ സ്വീകരിക്കുന്നു

നാലുദിന സന്ദർശനത്തിന്​ നേപ്പാൾ കരസേന മേധാവി ഇന്ത്യയിൽ

ന്യൂഡൽഹി: നേപ്പാൾ കരസേന മേധവി ജനറൽ പ്രഭു റാം ശർമ നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തി. ഇന്ത്യൻ കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ ക്ഷണപ്രകാരമാണ്​ സന്ദർശനം.

ഇന്ത്യൻ ആർമിയുടെ ജനറൽ പദവി നൽകി പ്രഭു റാം ശർമയെ ആദരിക്കും. ബുധനാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് പദവി സമ്മാനിക്കുക.

ഇരു രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന്​ നേപ്പാൾ കരസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ പ്രതിരോധ സെക്രട്ടറി അജയ് കുമാർ, ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് നരവനെ, വ്യോമസേന മേധവി മാർഷൽ വി.ആർ ചൗധരി തുടങ്ങിയവരുമായി ശർമ കൂടിക്കാഴ്ച നടത്തും.

ഭാര്യയും നേപ്പാൾ ആർമി വൈവ്സ് അസോസിയേഷൻ ചെയർപേഴ്സനുമായ സുനിത ശർമ്മയും പ്രഭു റാമിനൊപ്പമുണ്ട്​. ഇരുവരും നവംബർ 12ന് തിരിച്ച് പോകും.



Tags:    
News Summary - Nepal Army Chief On 4-Day India Visit To Bolster Defence Ties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.