ന്യൂഡൽഹി: നാഗാലാൻഡ് നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെതുടർന്ന് മുൻ മുഖ്യമന്ത്രികൂടിയായ നെയ്ഫ്യൂ റിയോ ലോക്സഭാംഗത്വം രാജിവെച്ചു. സ്പീക്കർ സുമിത്ര മഹാജൻ രാജി സ്വീകരിച്ചു. ഇൗ മാസം ആദ്യം നടന്ന നിയമസഭതെരഞ്ഞെടുപ്പിൽ എതിരാളി പിന്മാറിയതിനെ തുടർന്നാണ് വടക്കേ അൻഗാമി^2 മണ്ഡലത്തിൽനിന്ന് റിയോ തെരഞ്ഞെടുക്കപ്പെട്ടത്.
നാഗ പീപ്ൾ ഫ്രണ്ടിൽനിന്ന് രാജിവെച്ച് നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടിയിൽ ചേർന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 60 അംഗ നിയമസഭയിൽ 40 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിച്ചത്. 20 മണ്ഡലങ്ങളിൽ സഖ്യകക്ഷിയായ ബി.ജെ.പിയാണ് സ്ഥാനാർഥികളെ നിർത്തിയത്. മാർച്ച് മൂന്നിനാണ് ഫലപ്രഖ്യാപനം. മൂന്നുതവണ നാഗാലാൻഡ് മുഖ്യമന്ത്രിയായിട്ടുണ്ട്. സംസ്ഥാനത്തെ ഏക ലോക്സഭ മണ്ഡലത്തിൽനിന്ന് 2014 ലെ പൊതു തെരഞ്ഞെടുപ്പിലാണ് റിയോ തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.