കുംഭമേളക്കായി നെഹ്​റുവി​െൻറ പ്രതിമ നീക്കി; കോൺഗ്രസ്​ പ്രതിഷേധം

ന്യൂഡൽഹി: കുംഭമേളയുടെ ഭാഗമായി നടുത്തുന്ന സൗന്ദര്യവൽക്കരണത്തിനായി ജവഹർലാൽ നെഹ്​റുവി​​െൻറ പ്രതിമ നീക്കം ചെയ്​തു. അലഹബാദിലെ ബൽസാൻ ചൗരാഹ അധികൃതരാണ്​ നെഹ്​റുവി​​െൻറ പ്രതിമ നീക്കം ചെയ്​തത്​. സൗന്ദര്യവൽക്കരണത്തി​​െൻറ ഭാഗമായാണ്​ പ്രതിമ നീക്കം ചെയ്​തതെന്ന്​ അധികൃതർ അറിയിച്ചു.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റുവിനെ അപമാനിക്കുന്ന നടപടിയാണ്​ ഉണ്ടായതെന്ന്​ കോൺഗ്രസ്​ നേതൃത്വം പ്രതികരിച്ചു. വിഷയത്തിൽ പ്രതിഷേധവുമായി കോൺഗ്രസും, സമാജ്​വാദി പാർട്ടിയും രംഗത്തെത്തി. നെഹ്​റുവി​​െൻറ പ്രതിമ സ്ഥിതി ചെയ്യുന്ന ​അതേ റോഡിലുള്ള ദീൻ ദയാൽ ഉപാധ്യയുടെ പ്രതിമ എന്തുകൊണ്ട്​ നീക്കം ചെയ്​തില്ലെന്നും കോൺഗ്രസ്​ ചോദിച്ചു.

റോഡി​​െൻറ മധ്യഭാഗത്താണ്​ നെഹ്​റുവി​​െൻറ പ്രതിമ ഉണ്ടായിരുന്നതെന്നും അതിനാലാണ്​ നീക്കം ചെയ്​തതെന്നും അധികൃതർ അറിയിച്ചു. ദീൻ ദയാൽ ഉപാധ്യയുടെ പ്രതിമയുടെ കാര്യത്തിൽ അധികൃതരിൽ നിന്ന്​ പ്രതികരണം ഉണ്ടായിട്ടില്ല.

Tags:    
News Summary - Nehru statue removed-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.