Posted On
date_range Updated On
date_range മത്സര പരീക്ഷകളിലെ നെഗറ്റിവ് മാർക്ക് പുനഃപരിശോധിക്കണം –മദ്രാസ് ഹൈകോടതി
ചെന്നൈ: അഖിലേന്ത്യ മത്സര പരീക്ഷകളിലെ നെഗറ്റിവ് മാർക്ക് സമ്പ്രദായം പുനഃപരിശോധിക്കണമെന്ന് മദ്രാസ് ഹൈകോടതി സി.ബി.എസ്.ഇയോട് ആവശ്യപ്പെട്ടു. വികസിത രാജ്യങ്ങളിലെ പരീക്ഷകളിൽപോലും നെഗറ്റിവ് മാർക്ക് ഏർപ്പെടുത്താറില്ല.
ഒാരോ ചോദ്യവും നേരിടുേമ്പാൾ വിദ്യാർഥി മനസ്സുകളിൽ അനാവശ്യ ഭീതി സൃഷ്ടിക്കെപ്പടുന്നു. ഇതുകാരണം സ്വന്തം ബുദ്ധി ഉപയോഗിച്ച് ശരിയായ അനുമാനങ്ങളിലെത്താൻ കഴിയുന്നില്ലെന്നും ജസ്റ്റിസ് ആർ. മഹാദേവൻ നിരീക്ഷിച്ചു. ജെ.ഇ.ഇ പരീക്ഷ എഴുതിയ െനൽസൺ പ്രഭാകർ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.