നീറ്റ്​ ഉറുദുവിലുമെഴുതാമെന്ന്​ സുപ്രീംകോടതി

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഇനി ഉറുദുവിലുമെഴുതാം. നീറ്റ് പരീക്ഷ എഴുതാവുന്ന ഭാഷകളിൽ ഉറുദുവും കൂട്ടിച്ചേർക്കാൻ സുപ്രീംകോടതി നിർദ്ദേശിക്കുകയായിരുന്നു.

രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിന് അടുത്ത അധ്യയന വർഷം മുതൽ നീറ്റ് നിർബന്ധമാണ്. നേരത്തെ നീറ്റ് ഉർദുഭാഷയില്‍കൂടി എഴുതാനുള്ള അവസരം വേണമെന്നാവശ്യപ്പെട്ട് സ്റ്റുഡൻറ്സ് ഇസ്ലാമിക് ഒാർഗനൈസേഷൻ (എസ്.െഎ.ഒ )ഹരജി സമർപ്പിച്ചിരുന്നു.

നീറ്റി​െൻറ ഉയർന്ന പ്രായപരിധി കുറച്ചുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയും സുപ്രീംകോടതി നേരത്തെ നിലപാടെടുത്തിരുന്നു. നീറ്റിന് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 ആയും പരീക്ഷ എഴുതാനുള്ള അവസരം മൂന്നായി കുറച്ചും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനമെടുത്തിരുന്നു. ഇതിനെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ നടപടി ചോദ്യം ചെയ്യുന്ന ഹരജികളിലാണ് വൈദ്യപഠനത്തില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നത്.

Tags:    
News Summary - NEET will write in urudu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.