Posted On
date_range Updated On
date_range നീറ്റ് തട്ടിപ്പ്: മഹാരാഷ്ട്രയിൽ അധ്യാപകൻ റിമാൻഡിൽ
ലാത്തൂർ: നീറ്റ്-യു.ജി പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിൽ പിടിയിലായ സ്കൂൾ അധ്യാപകൻ സഞ്ജയ് ജാധവിനെ ലാത്തൂർ കോടതി ജൂലൈ രണ്ടുവരെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേരിൽ ജില്ല പരിഷദ് സ്കൂൾ ഹെഡ്മാസ്റ്റർ ജലീൽ ഖാൻ ഉമർ ഖാൻ പത്താൻ, ജാധവ് എന്നിവരെയാണ് ഭീകര വിരുദ്ധ സേന (എ.ടി.എസ്) ഇതുവരെ പിടികൂടിയത്.
പത്താനെ തിങ്കളാഴ്ച തന്നെ കോടതി റിമാൻഡ് ചെയ്തിരുന്നു. പുതിയ ‘പരീക്ഷ തട്ടിപ്പ് വിരുദ്ധ നിയമ’ പ്രകാരമാണ് നാലുപേർക്കുമെതിരെ കേസെടുത്തത്. കേസിലുൾപ്പെട്ട ഇരന്ന മഷ്നാജി കൊംഗൽവർ, ഗംഗാധർ എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കി. ഇതിൽ ഗംഗാധർ ഡൽഹിയിലാണെന്ന് കരുതുന്നു. ഒരു വിദ്യാർഥി അഞ്ച് ലക്ഷം തന്നാൽ ചോദ്യപേപ്പർ നൽകാമെന്ന വാഗ്ദാനമാണ് ഇവർ മുന്നോട്ടുവെച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.