നീറ്റ്: വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ തു​ട​ർ​ന്ന് നീ​റ്റ് യു.​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത് രാ​വ് പ​ക​ലാ​ക്കി പ​ഠി​ച്ച 22 ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളെ​യും ക​ടു​ത്ത ആ​​ശ​ങ്ക​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ പ​രീ​ക്ഷാ തീ​യ​തി​യ​ട​ക്ക​മു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ പ​രീ​ക്ഷാ ന​ട​ത്തി​പ്പു​കാ​രാ​യ നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും, പ​ഴ​യ​പ​ടി വേ​ണ്ട​ത്ര ഒ​രു​ക്കം ന​ട​ത്തി പ​രീ​ക്ഷ​യെ​ഴു​താ​ൻ അ​വ​ർ​ക്ക് സ​മ​യം ല​ഭി​ക്കി​ല്ലെ​ന്നു​റ​പ്പ്. പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി സം​ശ​യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം തേ​ടു​ക​യാ​ണ് ആ​ശ​ങ്ക​യി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ.

പു​നഃ​പ​രീ​ക്ഷ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് എ​ൻ.​ടി.​എ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 2026 മേ​യ് സൈ​ക്കി​ളി​ലെ ​ഡേ​റ്റ അ​നു​സ​രി​ച്ചാ​കും പു​നഃ​പ​രീ​ക്ഷ ന​ട​ത്തു​ക. പ​രീ​ക്ഷാ തീ​യ​തി​യു​ടെ പ്ര​ഖ്യാ​പ​നം ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളി​ലൂ​ടെ ഉ​ട​നു​ണ്ടാ​വും. പു​നഃ​പ​രീ​ക്ഷ​ക്ക് വീ​ണ്ടും ഫീ​സ് ന​ൽ​കേ​ണ്ട​തി​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ച്ച ഫീ​സ് തി​രി​ച്ചു​ന​ൽ​കു​മെ​ന്നും എ​ൻ.​ടി.​എ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ അ​ഡ്മി​റ്റ് കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ക്കും.

Tags:    
News Summary - NEET Re-exam: No need to register again, confirms NTA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.