പ്രളയം: അസമിലും ബിഹാറിലും 150 മരണം; 1.5 കോടി പേരെ ബാധിച്ചു

പട്​ന: അസമിലും ബിഹാറിലും പ്രളയം കനത്ത നാശം വിതക്കുന്നു. രണ്ട്​ സംസ്ഥാനങ്ങളിലുമായി ഇതുവരെ 150ഓളം പേർക്ക്​ പ്രളയ ദുരന്ത​ത്തെ തുടർന്ന്​ ജീവൻ നഷ്​ടമായിട്ടുണ്ട്​. ഏകദേശം 1.5 കോടി പേരെ പ്രളയം നേരിട്ട്​ ബാധിച്ചുവെന്നാണ്​ കണക്കു കൾ.

ബിഹാറിൽ പ്രളയം മൂലമുള്ള മരണസംഖ്യ 92ലേക്ക്​ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേരാണ്​ കനത്ത മഴയിൽ മരിച്ചത്​. അസമിൽ 11 പേർക്കും കഴിഞ്ഞ ദിവസം ജീവൻ നഷ്​ടമായി. ഇതോടെ അസമിൽ പ്രളയം മൂലം മരിച്ചവരുടെ എണ്ണം 47 ആയി.

ബിഹാറിൽ 12 ജില്ലകളിലായി 66.76 ലക്ഷം പേരെ പ്രളയം ബാധിച്ചുവെന്നാണ്​ കണക്കുകൾ. അസമിലെ 27 ജില്ലകളാണ്​ പ്രളയക്കെടുതിയിലായത്​. 48 ലക്ഷം പേർ അസമിലും പ്രളയം മൂലം ദുരിതത്തിലാണ്​.

Tags:    
News Summary - Nearly 150 killed, 1.15 crore affected as floods-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.