രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെതിരെ നടപടിയെടുക്കണം- ബാലാവകാശ കമീഷൻ

ന്യൂഡൽഹി: ട്വിറ്ററിൽ വിലക്കിയതിനു​ പിന്നാലെ രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിനെതിരെയും നടപടി വേണമെന്ന്​ ദേശീയ ബാലാവകാശ കമീഷൻ ഫേസ്​ബുക്കിനോട്​ ആവശ്യപ്പെട്ടു. ഡൽഹിയിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ഒമ്പതു വയസുകാരി ദലിത്​ ബാലികയുടെ കുടുംബത്തെ സന്ദർശിക്കുന്ന വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചതിനാണ്​ നടപടി തേടിയത്​.

ഇതെ ചിത്രത്തിന്‍റെ പേരിൽ ദേശീയ ബാലാവകാശ കമീഷൻ ഇൗ മാസം നാലിന്​ ട്വിറ്ററിന്​ നോട്ടീസ്​ നൽകിയിരുന്നു. ഇതെത്തുടർന്ന്​ രാഹുൽ ഗാന്ധിയുടെ അക്കൗണ്ട്​ താൽക്കാലികമായി മരവിപ്പിച്ചിരുന്നു.

ഇൻസ്​റ്റഗ്രാമിലെ വിഡി​യോയിൽ ഇരയുടെ പിതാവി‍െൻറയും മാതാവിന്‍റെയും മുഖം വ്യക്​തമാണെന്നും ഇത്​ നിയമവിരുദ്ധമാണെന്നും ബാലാവകാശ കമീഷൻ നോട്ടീസിൽ വ്യക്​തമാക്കി. ഇത്തരം സംഭവങ്ങളിൽ ഇരയെ തിരിച്ചറിയുന്നതൊന്നും പ്രസിദ്ധീകരിക്കരുതെന്നാണ്​ രാജ്യത്തെ നിയമം.

രാഹുൽ ഗാന്ധിയുടെ അക്കൗണ്ടുകൾ ട്വിറ്റർ വിലക്കിയതിനെതിരെ കോൺ​ഗ്രസ്​ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. തങ്ങളുടെ ​​െപ്രാഫൈലിലെ ചിത്രങ്ങളും പേരുകളും രാഹുലി​േന്‍റതാക്കി നിരവധി നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിന്​ പിന്തുണ അറിയിച്ചു.

എന്നാൽ, ഈ രീതിയിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും പേരും ഉപയോഗിച്ച പല അക്കൗണ്ടുകളും ട്വിറ്റർ റദ്ദാക്കിയിരുന്നു. മറ്റൊരാളുടെ അക്കൗണ്ടാണെന്ന്​ തോന്നിപ്പിക്കുന്നത്​ തങ്ങളുടെ നയത്തിനെതിരാണെന്ന്​ പറഞ്ഞായിരുന്നു നടപടി. 

Tags:    
News Summary - NCPCR demands action against Instagram profile of Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.