എൻ.സി.പി: തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ശരദ് പവാർ

മും​ബൈ: അ​ജി​ത്​ പ​വാ​ർ വി​ഭാ​ഗ​ത്തെ യ​ഥാ​ർ​ഥ എ​ൻ.​സി.​പി​യാ​യി പ്ര​ഖ്യാ​പി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ശരദ് പവാർ പക്ഷം. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ നടപടി അപ്രതീക്ഷിതമല്ലെന്ന് ശരദ് പവാർ പക്ഷം നേതാവും എം.പിയുമായ സുപ്രിയ സുലെ പറഞ്ഞു. ആദ്യമായാണ് ഒരു പാർട്ടിയെ അതിന്‍റെ സ്ഥാപക നേതാവിൽ നിന്നും തട്ടിയെടുക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

'തെരഞ്ഞെടുപ്പ് കമീഷൻ നടപടി അപ്രതീക്ഷിതമല്ല. മഹാരാഷ്ട്രക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. നേരത്തെ അവർ ശ്രമിച്ചത് മറാത്തികളുടെ പാർട്ടിയായ ശിവസേനയെ തകർക്കാനാണ്. ഇപ്പോൾ മറ്റൊരു മറാത്തിയുടെ പാർട്ടിയായ എൻ.സി.പിയുടെ അവകാശം മറ്റൊരാൾക്ക് നൽകിയിരിക്കുന്നു. ശരദ് പവാറാണ് പാർട്ടിയെ വളർത്തി വലുതാക്കിയത്. നിരവധി നേതാക്കൾ രാഷ്ട്രീയജീവിതം നയിച്ച പാർട്ടിയാണിത്. ഇപ്പോഴത്തെ തീരുമാനം ശരദ് പവാറിനോടും മഹാരാഷ്ട്രയിലെ ജനങ്ങളോടുമുള്ള അനീതിയാണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കും' -സുപ്രിയ സുലെ പറഞ്ഞു.

നി​ർ​ഭാ​ഗ്യ​ക​ര​മാ​യ വി​ധി​യാ​ണെ​ന്നും രാ​ഷ്ട്രീ​യ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദ​മാ​ണ്​ അ​തി​ന്​ കാ​ര​ണ​മെ​ന്നും എ​ൻ.​സി.​പി ശരദ് പ​വാ​ർപ​ക്ഷ എം.​എ​ൽ.​എ അ​നി​ൽ ദേ​ശ്മു​ഖ്​ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ൽ വി​മ​ത​നീ​ക്കം ന​ട​ത്തി ബി.​ജെ.​പി-​ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന സ​ഖ്യ ഭ​ര​ണ​ത്തി​ൽ ചേ​ർ​ന്ന അ​ജി​ത്​ പ​വാ​ർ വി​ഭാ​ഗ​ത്തെ ഇന്നലെയാണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ യ​ഥാ​ർ​ഥ എ​ൻ.​സി.​പി​യാ​യി പ്ര​ഖ്യാ​പി​ച്ചത്. ശ​ര​ദ്​ പ​വാ​ർ സ്ഥാ​പി​ച്ച പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ചി​ഹ്ന​മാ​യ ടൈം​പീ​സും അ​ജി​ത്​ പ​ക്ഷ​ത്തി​ന്​ ന​ൽ​കി. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന​കം പു​തി​യ പേ​രും ചി​ഹ്ന​വും സ​മ​ർ​പ്പി​ക്കാ​ൻ ശ​ര​ദ്​ പ​വാ​ർ പ​ക്ഷ​ത്തി​നോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​ഴി​വു​വ​രു​ന്ന ആ​റ്​ രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്തി​രി​ക്കെ​യാ​ണ്​ ക​മീ​ഷ​ന്റെ വി​ധി. പു​തി​യ മൂ​ന്ന്​ പേ​രു​ക​ൾ പ​വാ​ർ പ​ക്ഷം ഉ​ട​നെ സ​മ​ർ​പ്പി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ പ​വാ​ർ പ​ക്ഷ എം.​എ​ൽ.​എ​മാ​രെ സ്വ​ത​ന്ത്ര എം.​എ​ൽ.​എ​മാ​രാ​യാ​ണ്​ ക​ണ​ക്കാ​ക്കു​ക.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ്​ അ​ജി​ത്​ പ​വാ​ർ വി​മ​ത​നീ​ക്കം ന​ട​ത്തി ഭ​ര​ണ​പ​ക്ഷ​ത്തേ​ക്ക്​ കൂ​റു​മാ​റി ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ 53ൽ 41 ​പാ​ർ​ട്ടി എം.​എ​ൽ.​എ​മാ​രും നാ​ഗാ​ലാ​ൻ​ഡി​ലെ ഏ​ഴു​പേ​രും നാ​ലി​ൽ ര​ണ്ട്​ എം.​പി​മാ​രും ത​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നാ​ണ്​ അ​ജി​തി​ന്‍റെ വാ​ദം.

ഭൂ​രി​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ജി​ത്തി​നൊ​പ്പ​മാ​ണെ​ന്ന ക​ണ​ക്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ യ​ഥാ​ർ​ഥ എ​ൻ.​സി.​പി അ​ജി​ത്തി​ന്റേ​താ​ണെ​ന്ന്​ ക​മീ​ഷ​ൻ വി​ധി​ച്ച​ത്. ഇ​രു വി​ഭാ​ഗ​ത്തി​ന്റെ​യും നീ​ക്ക​ങ്ങ​ൾ പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന​ക്കും ആ​ഭ്യ​ന്ത​ര തെ​ര​ഞ്ഞെ​ടു​പ്പ്​ ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യ ക​മീ​ഷ​ൻ നേ​താ​ക്ക​ൾ അ​വ​രു​ടെ പ​ദ​വി​ക​ൾ സ്വ​യം പ്ര​ഖ്യാ​പി​ച്ച​താ​ണെ​ന്നും പ​റ​യു​ന്നു.  

Tags:    
News Summary - NCP: Sharad Pawar to approach the Supreme Court against the decision of the Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.