Posted On
date_range Updated On
date_range മുതിർന്ന എൻ.സി.പി നേതാവ് ബാബാ സിദ്ദീഖിന് വെടിയേറ്റു; നിലഗുരുതരം
മുംബൈ: എൻ.സി.പി മുതിർന്ന നേതാവ് ബാബാ സിദ്ദീഖിന് വെടിയേറ്റു. അജ്ഞാതരായ ആയുധധാരികളാണ് വെടിയുതിർത്തത്. ഗുരുതര പരിക്കേറ്റ സിദ്ദീഖിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എൻ.സി.പി നേതാവിന് വെടിയേറ്റ വാർത്ത മുംബൈ പൊലീസ് ആണ് പുറത്തുവിട്ടത്. ബാന്ദ്ര ഈസ്റ്റിലാണ് സംഭവം നടന്നത്. മകനും ബാന്ദ്ര ഈസ്റ്റ് എം.എൽ.എയുമായ സീഷാൻ സിദ്ദീഖിന്‍റെ ഓഫീസിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല.
ഒരു വെടിയുണ്ട സിദ്ദീഖിന്‍റെ നെഞ്ചിന് സമീപത്തും രണ്ടു വെടിയുണ്ടകൾ വയറ്റിലും തറച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.